CBSE 10, 12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഫെബ്രുവരി 16ന് തുടക്കം

പരീക്ഷകൾ ആരംഭിക്കുന്നതിന് 101 ദിവസം മുമ്പാണ് സിബിഎസ്ഇ ഇത്തവണ ടൈംടേബിൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്

ന്യൂഡൽഹി: സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 16നാണ് പരീക്ഷകൾ ആരംഭിക്കുക. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 9ന് അവസാനിക്കുമ്പോൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 9 വരെ തുടരും. പരീക്ഷകൾ ആരംഭിക്കുന്നതിന് 101 ദിവസം മുമ്പാണ് സിബിഎസ്ഇ ഇത്തവണ ടൈംടേബിൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രവേശന പരീക്ഷകളുടെ സമയക്രമം കൂടി പരിഗണിച്ചാണ് പരീക്ഷാ തീയതികൾ നിശ്ചയിച്ചതെന്ന് സിബിഎസ്ഇ അറിയിച്ചു. ഇതിലൂടെ വിദ്യാർഥികൾക്ക് ബോർഡ് പരീക്ഷകൾക്കും പ്രവേശന പരീക്ഷകൾക്കും ആവശ്യമായ തയ്യാറെടുപ്പ് സമയം ലഭിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.

പൊതുവായി ഒരുമിച്ച് തിരഞ്ഞെടുക്കാറുള്ള വിഷയങ്ങൾക്കിടയിൽ മതിയായ ഇടവേള ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ, പരീക്ഷകൾ തമ്മിൽ സമയക്രമത്തിൽ ഏറ്റുമുട്ടലുണ്ടാകാതിരിക്കാൻ 40,000ത്തിലധികം വിഷയ കോമ്പിനേഷനുകളും ബോർഡ് പരിശോധിച്ചു. പത്താം ക്ലാസ് പരീക്ഷയ്ക്കായി 26.5 ലക്ഷത്തിലധികം വിദ്യാർഥികളും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി 19.8 ലക്ഷത്തിലധികം വിദ്യാർഥികളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

CBSE releases date sheet for Class X and Class XII board examinations 2027. Examinations for both classes will commence on February 16, 2027 (Tuesday), with all examination sessions scheduled to begin at 10:30 am (IST). https://t.co/ldasmisoKp

Content Highlights: CBSE has announced the 2027 board examination schedule for Classes 10 and 12, with examinations set to begin on February 16, 2027

To advertise here,contact us