ന്യൂഡല്‍ഹി: ജിഎസ്എല്‍വി എഫ് 18 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. നാവിഗേഷന്‍ ഉപഗ്രഹം എന്‍വിഎസ് -03 യുമായാണ് ഇന്നലെ രാത്രി 11.51ന് ജിഎസ്എല്‍വി എഫ് 18 ബഹിരാകാശത്തേക്ക് കുതിച്ചത്. ദൗത്യ വിജയത്തോടെ നാവിക് നാവിഗേഷന്‍ സംവിധാനം പൂര്‍ണ്ണനിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു ജിഎസ്എല്‍വിയുടെ ഇരുപതാമത്തെ വിക്ഷേപണം പൂര്‍ത്തിയാക്കിയത്. വിക്ഷേപണത്തിന് പിന്നാലെ ഏകദേശം 19 മിനിറ്റ് നീണ്ട ദൗത്യത്തിലൂടെ ഉപഗ്രഹത്തെ ഭൗമസ്ഥിര ട്രാന്‍സ്ഫര്‍ ഭ്രമണപഥത്തില്‍ എത്തിച്ചു. തുടര്‍ന്ന് ഉപഗ്രഹത്തിലെ സ്വന്തം പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ സഹായത്തോടെ ലക്ഷ്യമിട്ട ഭ്രമണപഥത്തിലേക്ക് മാറ്റി. ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 1,500 കിലോമീറ്റര്‍ ചുറ്റളവില്‍ നാവിക് സംവിധാനത്തിലൂടെ സേവനം ലഭ്യമാക്കാന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമായ എന്‍വിഎസ്-03 സഹായിക്കും.
എന്‍വിഎസ് 03- ഐഎസ്ആര്‍ഒയുടെ നാവിക് പരമ്പരയിലെ മൂന്നാമത്തെ പുതുതലമുറ ഉപഗ്രഹമാണിത്. ഉപഗ്രഹത്തിന്റെ ഭാരം 2250 കിലോഗ്രാമാണ്. ഇന്ത്യയുടെ സ്വതന്ത്ര നാവിഗേഷന്‍ ശേഷി പുനസ്ഥാപിക്കുന്നതില്‍ സുപ്രധാന ചുവടുവെയ്പ്പാവുമിത്. ഇന്ത്യക്കുള്ളിലും 1500 കിലോമീറ്റര്‍ ചുറ്റളവിലും ക്യത്യമായ സ്ഥാന, സമയ നാവിഗേഷന്‍ സേവനങ്ങള്‍ ഈ ഉപഗ്രഹം നല്‍കും.
സാധാരണ ജി.പി.എസ് സംവിധാനത്തെക്കാൾ സൂക്ഷ്മതയോടെ ലൊക്കേഷൻ വിവരങ്ങൾ ലഭ്യമാക്കാൻ ഈ ഉപഗ്രഹത്തിന് സാധിക്കും. L1 ഫ്രീക്വൻസി സിഗ്നൽ ഉള്ളതിനാൽ സാധാരണ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലും വാണിജ്യ ഉപകരണങ്ങളിലും നാവിക് സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാം. സ്റ്റാൻഡേർഡ് പൊസിഷനിങ് സർവീസ് (SPS): സാധാരണക്കാർക്ക് ഉപയോഗിക്കാവുന്ന പൊതുവായ ലൊക്കേഷൻ സേവനവും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കും അംഗീകൃത സ്ഥാപനങ്ങൾക്കും മാത്രമായി നൽകുന്ന അതീവ സുരക്ഷിതവും എൻക്രിപ്റ്റ് ചെയ്തതുമായ സേവനവുമാണ് ഇതിൻ്റെ പ്രത്യേകത.
രണ്ടാം തലമുറയിലെ ആദ്യ ഉപഗ്രഹമായ NVS-01, 2023 മെയ് 29-ന് GSLV-F12 ദൗത്യത്തിലൂടെ വിജയകരമായി വിക്ഷേപിച്ചിരുന്നു. തദ്ദേശീയ അറ്റോമിക് ക്ലോക്ക് ആദ്യമായി ഉപയോഗിച്ചത് ഈ ദൗത്യത്തിലാണ്. എന്നാൽ 2025 ജനുവരിയിൽ വിക്ഷേപിച്ച NVS-02 പരാജയപ്പെട്ടിരുന്നു. മുൻ ദൗത്യത്തിലെ തിരിച്ചടി മറികടക്കാനും, രണ്ടാം തലമുറയിലെ 5 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് തടസ്സമില്ലാത്ത നാവിഗേഷൻ ശൃംഖല പൂർത്തിയാക്കാനുമുള്ള ഐഎസ്ആർഒയുടെ പരിശ്രമങ്ങളിൽ NVS-03 നിർണായകമാണ്.
Content Highlights: ISRO successfully launches the NVS-03 navigation satellite aboard GSLV-F18, strengthening India's NavIC system and independent navigation capabilities