'രാജ്യത്തിൻ്റെ അടിസ്ഥാന തത്വങ്ങളേയും ആത്മാവിനേയും ഗ്യനേഷും കൂട്ടാളികളും വേട്ടയാടി'; രാഹുല്‍ ഗാന്ധി

ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി പുറത്താക്കി ഇന്‍ഡ്യ മുന്നണി

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി പുറത്താക്കി ഇന്‍ഡ്യ മുന്നണി. ഇന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന മോക്ക് ഇംപീച്ച്‌മെന്റിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനത്ത് നിന്ന് ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകായി പുറത്താക്കി പ്രതിഷേധിച്ചത്. ഇന്ന് വൈകുന്നേരത്തോടെ ആരംഭിച്ച മോക്ക് പാര്‍ലമെന്റില്‍ ഇന്‍ഡ്യ മുന്നണി നേതാക്കളും വിദ്യാര്‍ത്ഥി നേതാക്കളും പൗര സമിതി പ്രതിനിധികളും പങ്കെടുത്തു. മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറാണ് പാര്‍ലമെന്റിനെ നിയന്ത്രിച്ചത്.

ഏഴില്‍ ഒരു ഇന്ത്യക്കാരന്റെ വോട്ട് ഗ്യനേഷ് കുമാര്‍ നീക്കം ചെയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന മോക്ക് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍മാരുടെ 15 ശതമാനം നീക്കം ചെയ്യപ്പെട്ടു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇവര്‍ വോട്ട് ചെയ്തിരുന്നു. എന്നാല്‍ അവര്‍ നിയമവിരുദ്ധ വോട്ടര്‍മാരാണെന്നാണ് കമ്മീഷന്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് നിമപരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സമ്മതിച്ചിരിക്കുന്നു എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വോട്ട് വ്യത്യാസം മൂന്ന് ശതമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്യനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി തുടരാന്‍ പോകുന്നില്ല. പ്രതിപക്ഷം ഗ്യനേഷിനെതിരായ ആരോപണങ്ങള്‍ തെളിവ് സഹിതം വിശദീകരിച്ചിട്ടും ബിജെപി വീണ്ടും അദ്ദേഹത്തെ സംരക്ഷിക്കുകയാണെങ്കില്‍ എന്താണ് അവരുടെ ലക്ഷ്യം എന്ന് വ്യക്കമല്ലെ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ പ്രതിഷേധ പാര്‍ലമെന്റ് ഒരു രാഷ്ട്രീയ ആയുധമാണ്. അത് പ്രയോഗിക്കപ്പെടുന്നത് ഇന്ത്യന്‍ ജനതയുടെ വോട്ട് വെട്ടിയ ഓരോ ആളുകള്‍ക്കുമെതിരെയാണ്. ഗ്യനേഷ്‌കുമാറിനും നരേന്ദ്രമോദിക്കുമടക്കം അതിന്റെ പ്രഹരം ഏല്‍ക്കേണ്ടി വരുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. ഗ്യാനേഷ് കുമാര്‍ സംരക്ഷിക്കേണ്ട സ്ഥാപനത്തിന് പിന്നിലാണ് ഒളിച്ചിരിക്കുന്നത്. എല്ലാ കാലവും ഒളിയിടത്തില്‍ ഇരിക്കാമെന്ന് ഗ്യാനേഷ് കുാമര്‍ കരുതരുത്. ഇന്നോ നാളെ യോ നിങ്ങള്‍ക്ക് ജനപ്രതിനിധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ട്.

നിങ്ങള്‍ നിമവിരുദ്ധമായ നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പുകളെ നിങ്ങള്‍ അട്ടിമറിച്ചു. മോദിയേയും അമിത് ഷായേയും ഞങ്ങള്‍ നേരിട്ടുകൊള്ളാം, എന്നാല്‍ ഇന്ന് ഗ്യാനേഷ് കുാമാറാണ് അവരുടെ ഉപകരണം. ഈ മോക്ക് പാര്‍ലമെന്റ് വെറുടെ ഒരു സംവാദ പരിപാടിയല്ല എന്ന് ഇതിന് പിന്നില്‍ ഉള്ളവര്‍ എല്ലാം അറിയണം. ഇത് രാജ്യത്തെ ജനങ്ങളുടെ വോട്ട് വെട്ടിയ എല്ലാവരേയും ഉന്നംവെച്ചുള്ളതാണ്. രാജ്യത്തെ യുവാക്കള്‍ക്കും ജനങ്ങള്‍ക്കും നീതി നേടിക്കൊടുക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ പറഞ്ഞു. ഇത് രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങളോടുമുള്ള ഞങ്ങളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിയും അമിത്ഷായും തന്നെ സംരക്ഷിക്കുമെന്നാണോ ഗ്യാനേഷ് കുമാര്‍ കരുതുന്നത്. എന്നാല്‍ ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ഇവര്‍ മനസിലാക്കണം. രാജ്യത്തെ ജനങ്ങളുടെ വികാരം ഗ്യാനേഷ് മനസിലാക്കണം. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധങ്ങളിലൂടെ രാജ്യത്തെ ജനങ്ങളുടെ വികാരം ഗ്യാനേഷ് കുമാറിന് അറിയേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്ന് പറഞ്ഞ രാഹുല്‍ എന്നാല്‍ എല്ലാകാലത്തേക്കും നിലനില്‍ക്കുന്ന പ്രതിഭാസമാണ് ഇത് എന്ന് കരുതരുതെന്നും ചൂണ്ടിക്കാട്ടി. ഇത് ഒരു ഗുരുതരായ പ്രശ്‌നമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളേയും ആത്മാവിനേയും ഗ്യാനേഷും കൂട്ടാൡകളും വേട്ടയാടിയെന്ന് ജനങ്ങളുടെ സമരശക്തിയില്‍ നിന്ന് രക്ഷപെടാന്‍ അവര്‍ക്ക് ആകില്ലെന്നും പ്രതിപക്ഷനേതാവ് വിശദീകരിച്ചു.

Content Highlights: The INDIA bloc symbolically removed Gyanesh Kumar from the post of Chief Election Commissioner during a mock impeachment session held at Mallikarjun Kharge’s residence. Opposition leaders, student representatives and civil society members participated in the mock Parliament, which began on Saturday evening. Former Lok Sabha Speaker Meira Kumar presided over the proceedings as part of the alliance’s protest against the Chief Election Commissioner.

To advertise here,contact us