ന്യൂഡല്‍ഹി: ജെന്‍സിക്കിടയില്‍ എസ്എഫ്ഐക്ക് പിന്തുണയേറുന്നതായി ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ എസ്എഫ്യിലേക്ക് ആകൃഷ്ടരാക്കി എന്നാണ് ടിഒഐ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ജെന്‍സി പ്രക്ഷോഭത്തിന് പിന്നാലെ പല സംസ്ഥാനങ്ങളിലും എസ്എഫ്ഐ മെമ്പര്‍ഷിപ്പില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ബംഗാളില്‍ ഈ വര്‍ഷം തുടക്കത്തില്‍ ഏഴ് ലക്ഷമായിരുന്ന മെമ്പര്‍ഷിപ്പ് എട്ട് ലക്ഷമായാണ് വര്‍ധിച്ചത്. 14% അംഗത്വ വര്‍ധനവ് ബംഗാളില്‍ എസ്എഫ്ഐക്ക് ഉണ്ടായി.
അടിസ്ഥാന പ്രശ്നങ്ങളിലെ ഇടപെടലും ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവും ആശയദൃഢതയുമാണ് എസ്എഫ്ഐയിലേക്ക് ആകർഷിക്കുന്നതെന്ന് വിദ്യാർത്ഥികളുടെ പ്രതികരണം അടിസ്ഥാനമാക്കി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഭരണമാറ്റത്തിന് പിന്നാലെ ബംഗാളിൽ എബിവിപിയിലും അംഗത്വ വര്‍ദ്ധനവുണ്ടായെന്ന് റിപ്പോർട്ടിലുണ്ട്. നിലവിലുള്ള വിദ്യാർത്ഥി പ്രശ്നങ്ങളും രാഷ്ട്രീയമാറ്റങ്ങളും എസ്എഫ്ഐയുടെ അംഗത്വ വര്‍ധനയെ സഹായിച്ചിരിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകന് പ്രദിപ്ത മുഖര്‍ജി ചൂണ്ടിക്കാട്ടുന്നത്.
ബീഹാറില്‍ വലിയ അംഗത്വ വര്‍ധനവാണ് എസ്എഫ്ഐക്ക് ഉണ്ടായിരിക്കുന്നത്. 2023 - 24 വര്‍ഷത്തില്‍ 1,205 മാത്രമായിരുന്ന അംഗത്വം 2025 - 26 സംഘടനാ വര്‍ഷത്തില്‍ 12,113 ആയാണ് ഉയര്‍ന്നിരിക്കുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട സമരത്തെ തുടര്‍ന്ന് ബീഹാര്‍ സംസ്ഥാന പ്രസിഡന്റ് കാന്തി കുമാരി അടക്കമുള്ള പ്രവര്‍ത്തകര്‍ 40 ദിവസത്തോളമാണ് ജയില്‍വാസം അനുഭവിച്ചത്. ഇടത് വിദ്യാര്‍ത്ഥി സംഘടനയായ ഐസക്കും ബീഹാറില്‍ മെമ്പര്‍ഷിപ്പ് വര്‍ധന ഉണ്ടായിട്ടുണ്ട്. ജാര്‍ഘണ്ഡില്‍ എസ്എഫ്ഐ അംഗത്വം 700ല്‍ നിന്ന് 1200 ആയാണ് വര്‍ധിച്ചത്. ഇതില്‍ 200 മുതല്‍ 300 വരെ മുഴുവന്‍ സമയ സംഘടനാ പ്രവര്‍ത്തകരുമുണ്ടെന്നാണ് ടിഒഐ റിപ്പോര്‍ട്ട്. ജെപിഎസ്ഇ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട സമരം ഇവിടെ എസ്എഫ്ഐ - ഡിവൈഎഫ്ഐ സംഘടനകളെ സഹായിച്ചെന്നാണ് വിലയിരുത്തല്‍.
തെലങ്കാനയിലെ മെമ്പര്‍ഷിപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ കാലവയിളവില് 22 പ്രധാനപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളാണ് അവിടെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പെട്ടത്. കേരളത്തില്‍ എസ്എഫ്ഐ അംഗത്വത്തില്‍ സ്വാഭാവികമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ സ്കൂള്‍ - സര്‍വകലാശാല തലങ്ങളിലെ തെരഞ്ഞടുപ്പില്‍ വലിയ വിജയമാണ് കേരളത്തില്‍ എസ്എഫ്ക്ക് നേടാനായത്. കേരളത്തിലെ സംഘടനാ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമായാണ് നിലനില്‍ക്കുന്നതെന്നും ആശയപരമായ മുന്നേറ്റം സംഘടന നേടുന്നുണ്ടെന്നുമാണ് രാഷ്ട്രീയ നിരീക്ഷകന് ജേക്കബ് ജോര്‍ജ് വ്യക്തമാക്കുന്നത്. ക്യാമ്പസ് രാഷ്ട്രീയത്തിന് തടയിടുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും എസ്എഫ്ഐ കേരളത്തില്‍ യൂണിറ്റുകള്‍ രൂപീകരിക്കുന്നു എന്നും കണ്ടെത്തലുണ്ട്.
ഡല്‍ഹിയിലെ എസ്എഫ്ഐയുടെ വളര്‍ച്ചയ്ക്ക് ജെഎന്‍യു പ്രധാന ഘടകമായി നിലനില്ക്കുന്നു. ഇടതുപക്ഷ ഐക്യം വലിയ തോതില്‍ ഡല്‍ഹിയില്‍ നിലനില്‍ക്കുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ജെഎന്‍യു യൂണിയനില്‍ മലയാളിയായ കെ ഗോപിക ബാബുവിന്റെ വിജയവും ചൂണ്ടിക്കാട്ടുന്നുണ്ട്. അസമിലും ഒഡീഷയിലും എസ്എഫ്ഐ ആഗത്വംത്തില് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേവലം മെമ്പര്‍ഷിപ്പ് വര്‍ധനവില്‍ നിന്ന് എല്ലാ അംഗങ്ങളേയും സംഘടനാ പ്രവര്‍ത്തകരാക്കി മാറ്റുന്നതില്‍ ഉണ്ടാകുന്ന പോരായ്മയും ടിഒഐ ചൂണ്ടിക്കാട്ടുന്നുണ്ട്.
Content Highlights: The Times of India has reported growing interest in SFI among Gen Z students following student protests over the NEET question paper leak and demands for the Union Education Minister’s resignation. The report says SFI membership increased in several states, with West Bengal recording a rise from seven lakh to eight lakh members, marking a reported 14% increase.