പാട്ന: പീഡനത്തിനിരയായ അതിജീവിതയുടെ ചിത്രം ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ എക്സ് പോസ്റ്റിൽ വന്നത് വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരൻ അറസ്റ്റി. മുഖ്യമന്ത്രിയുടെ എക്സ് അക്കൗണ്ടിലാണ് പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മുഖം മറയ്ക്കാതെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ജാമുയിയില്‍ അതിക്രമത്തിനിരയായ പെണ്‍കുട്ടിയെ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് എക്സ് അക്കൗണ്ടില്‍ ചിത്രം പോസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വന്നു. പ്രതിഷേധം ശക്തമായത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തത്.
ആരോപണവിധേയമായ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ആർജെഡി ദേശീയ വർക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു.പ്രായപൂർത്തിയാകാത്ത ഇരയുടെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോ പ്രസിദ്ധീകരിച്ചതിലൂടെ മുഖ്യമന്ത്രി 'പോക്സോ നിയമം ലംഘിക്കുകയാണ്' എന്നായിരുന്നു ആർജെഡി നേതാവിൻ്റെ സമൂഹ മാധ്യമ പോസ്റ്റ്.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതിന് മുഖ്യമന്ത്രിക്കെതിരെ പോക്സോ നിയമത്തിലെ സെക്ഷൻ 23, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 74 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആർജെഡി ലോക്സഭാ എംപി മിസ ഭാരതി വെള്ളിയാഴ്ച വൈകുന്നേരം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് ബിഹാറിലെ ജാമിയുയിൽ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഞെട്ടിക്കുന്ന ആക്രമണമുണ്ടായത്. പെണ്‍കുട്ടിയെ ശാരീരികമായി ആക്രമിച്ച സംഘത്തിന് മുന്പില് മണിക്കൂറുകളോളം യാചിച്ച ശേഷമാണ് വിട്ടയച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധിയും രംഗത്തെത്തിയിരുന്നു. കേസില്‍ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് ഡിജിപിക്ക് ദേശീയ വനിതാ കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കമ്മീഷന് വ്യക്തമാക്കിയിരുന്നു.
Content Highlights: An FIR was registered against a Bihar CMO employee after a photo of a minor Jamui molestation survivor and her family was posted on CM Samrat Choudhary’s X handle and later deleted.