'വോട്ടവകാശവും ഭരണഘടനയും നശിച്ചു, നിയമങ്ങൾ നിയമവിരുദ്ധമായി മാറി'; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

'വോട്ടിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. എന്നാൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്ഥാപനം തന്നെ നശിച്ചു'

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായക വാര്‍ത്താസമ്മേളനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അന്‍പത് വര്‍ഷം വരെ രാജ്യം ബിജെപി ഭരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പഴയ പ്രസംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം തുടങ്ങിയത്. താനൊരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും ഒരു രാഷ്ട്രീയ നേതാവിനും മോദിയും ഷായും പറഞ്ഞ രീതിയില്‍ ഒരു പ്രതികരണം നടത്താന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടവകാശവും ഭരണഘടനയും നശിച്ചുവെന്നും നിയമങ്ങള്‍ നിയമവിരുദ്ധമായി മാറിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. എന്നാൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്ഥാപനം തന്നെ നശിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Content Highlights- Congress leader Rahul Gandhi criticized Prime Minister Narendra Modi, alleging that votes and the Constitution have been undermined and that laws have become unlawful

To advertise here,contact us