അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൻ്റെ സിഇഒ ആയി എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര ചുമതലയേറ്റു

സംഭാവന മോഷണം സംബന്ധിച്ച ആരോപണങ്ങള്‍ക്കിടെ ഭരണപരമായ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പുനഃസംഘടനയുടെ ഭാഗമായാണ് ട്രസ്റ്റ് മിശ്രയെ തിരഞ്ഞെടുത്തത്

ലഖ്നൌ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആയി എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര (62) തിങ്കളാഴ്ച ചുമതലയേറ്റു. ചുമത്തലയേല്‍ക്കുന്നതിന്റെ ഭാഗമായി മിശ്ര ഞായറാഴ്ച അയോധ്യയിലെത്തിയിരുന്നു. അയോധ്യ ക്ഷേത്ര സംഭാവന മോഷണം സംബന്ധിച്ച ആരോപണങ്ങള്‍ക്കിടെ ഭരണപരമായ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പുനഃസംഘടനയുടെ ഭാഗമായാണ് ട്രസ്റ്റ് മിശ്രയെ തിരഞ്ഞെടുത്തത്. സെപ്റ്റംബര്‍ രണ്ടിനാണ് ട്രസ്റ്റ് മിശ്രയെ ആദ്യത്തെ സിഇഒ ആയി നിയമിച്ചത്. 5,585 അപേക്ഷകള്‍ സ്വീകരിച്ച ശേഷംനിരവധി ഘട്ടങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ നിയമനം നടന്നത്. ഓഗസ്റ്റ് 11, 12 തീയതികളില്‍ അയോധ്യയില്‍ നടന്ന നേരിട്ടുള്ള അഭിമുഖത്തിനായി സെര്‍ച്ച് കമ്മിറ്റി 16 സ്ഥാനാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരുന്നു.

സംഭാവനക്കൊള്ളയെ തുടർന്ന് രാമക്ഷേത്ര ട്രസ്റ്റിൻ്റെ മുതിർന്ന ഭാരവാഹികളായ ചമ്പത് റായ്, അനിൽ മിശ്ര എന്നിവർ സ്ഥാനങ്ങൾ ഒഴിഞ്ഞിരുന്നു. തുടർന്നാണ് ട്രസ്റ്റിൻ്റെ ഭരണനടപടികൾ സുതാര്യമാക്കാൻ മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ സിഇഒ ആയി നിയമിക്കുന്നത്. ക്ഷേത്രത്തിൽ പുതിയ സുരക്ഷാസംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Retired Air Marshal Jeetendra Mishra has assumed charge as the first CEO of the Shri Ram Janmabhoomi Teerth Kshetra Trust in Ayodhya.

To advertise here,contact us