അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നതിനിടെ ഇന്ദ്രേശ്വര്‍ ആത്മേശ്വര് മഹാദേവ ക്ഷേത്ര ദര്‍ശനത്തിന് പോയവര്‍ അരുവിയില്‍ കുടുങ്ങി. കുട്ടികളടക്കം നാല്പത് പേരടങ്ങുന്ന സംഘമാണ് അരുവില്‍ അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് അപകടത്തിലായത്. സംഘത്തിലെ മുപ്പത്തഞ്ച് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. അഞ്ച് പേര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് മൂലം ഭക്തര്‍ക്ക് പുറത്തേക്ക് എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയായിരുന്നു.
ജുനഗഡിലെ ഗിര്‍നാര്‍ വനമേഖലയില്‍ പെട്ടെന്നുണ്ടായ മഴയെ തുടര്‍ന്നാണ് മലയോര പാതയില്‍ ശക്തമായ വെള്ളമൊഴുക്ക് ആരംഭിച്ചത്. ഇതോടെ ആത്മേശ്വര് ക്ഷേത്രത്തിലേക്കുള്ള പാതയിലെ അരുവിയിലും ജലനിരപ്പ് ഉയര്‍ന്നു. പിന്നാലെ വനംവകുപ്പിന്റെയും അഗ്നിശമന സേനയുടെയും സംഘങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
ജുനഗഡിലെ ഇന്ദ്രേശ്വര്‍ പ്രദേശത്തിനടുത്ത് ഗിര്നറില് ഘാംഘോര് വനത്തിലാണ് പുരാതനാമായ ആത്മേശ്വര് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞദിവസം ഉച്ചയോടെ ഗിര്നറില് പെയ്ത കനത്ത മഴയില്‍ കാട്ടില്‍ നിന്ന് പുറത്തേക്കുള്ള വഴി പൂര്‍ണമായും തടസപ്പെടുകയായിരുന്നു. പ്രദേശത്തെ നദിയിലെയും കനാലിലെയും ജലനിരപ്പ് ഉയര്‍ന്നു. പിന്നാലെ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ലൈഫ് ജാക്കറ്റുകളും കയറുകളും ഉപയോഗിച്ചാണ് ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights: Thirty five people were rescued after becoming trapped in a stream in Gujarat while returning from a visit to Indreshwar temple