ബിഹാറിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര അതിക്രമം: കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

ബിഹാറിലെ ജാമിയുവിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഞെട്ടിക്കുന്ന സദാചാര ആക്രമണമുണ്ടായത്

പാട്ന: ബിഹാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര അതിക്രമത്തില്‍ കേസെടുത്തു പൊലീസ്. പൊലീസിനെ കൂടാതെ ദേശീയ വനിതാ കമ്മീഷനും സ്വമേധയ കേസെടുത്തിട്ടുണ്ട്. ബിഹാറിലെ ജാമിയുവിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഞെട്ടിക്കുന്ന സദാചാര ആക്രമണമുണ്ടായത്. പെണ്‍കുട്ടിയെ ശാരീരികമായി ആക്രമിച്ച സംഘത്തിന് മുന്‍പില്‍ മണിക്കൂറുകളോളം യാചിച്ച ശേഷമാണ് വിട്ടയച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധിയും രംഗത്തെത്തിയിരുന്നു. കേസില്‍ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: The National Commission for Women has taken suo motu cognisance of the alleged harassment of two students in Bihar’s Jamui district.

To advertise here,contact us