ന്യൂഡൽഹി: റണ്‍വേയിലൂടെ നീങ്ങുന്ന വിമാനത്തിനുള്ളില്‍ നിരവധി യാത്രക്കാര്‍ നില്ക്കുന്ന ദൃശ്യങ്ങൾ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതിന് പിന്നാലെ വിശദീകരണം നല്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഓണ്‍ബോര്‍ഡ് സുരക്ഷയെയും യാത്രക്കാരുടെ അച്ചടക്കത്തെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ് IX1236 വിമാനത്തിനുള്ളിലെ വീഡിയോയാണ് പ്രചരിച്ചത്.
റണ്‍വേയിലൂടെ നീങ്ങുന്ന വിമാനത്തിനുള്ളില്‍ നിരവധി യാത്രക്കാര്‍ നില്‍ക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അവസ്ഥ ഇതാണ്. നിങ്ങള്‍ക്ക് കാണാന്‍ കഴിയും എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരുന്നത്. IX1236 വിമാനത്തിലെ വീഡിയോയില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ മറുപടിയുമായി രംഗത്തെത്തിയിരുന്നു. വിമാനത്തിലെ സാഹചര്യം മൂലമുണ്ടായ ആശങ്കയ്ക്ക് ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണെന്നും സുരക്ഷാ നടപടിക്രമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതെന്നും എയര്‍ലൈന്‍ പറഞ്ഞു.
Content Highlights: A video showing passengers standing inside an Air India Express aircraft while it was moving on the runway has drawn attention. The airline has responded to the video and clarified the circumstances surrounding the incident.