കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധ; ആരോഗ്യസ്ഥിതി തൃപ്തികരം

പ്രതിസന്ധി ഇല്ലെന്നും അമിത്ഷാ ആരോഗ്യവാനാണെന്നും കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി അറിയിച്ചു

ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധ. കര്‍ണാടകയില്‍ രണ്ട് പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ശാരീരിക അസ്വസ്ഥതകള്‍ കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഉടന്‍തന്നെ ആവശ്യമായ വൈദ്യ സഹായം തേടിയിരുന്നു. പ്രതിസന്ധി ഇല്ലെന്നും അമിത് ഷാക്ക് ആരോഗ്യവാനാണെന്നും കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി അറിയിച്ചു.

ഹുബ്ബള്ളിയിലെ ഗബ്ബൂരിലുള്ള കെഎല്‍ഇ ജഗദ്ഗുരു ഗംഗാധര മഹാസ്വാമിഗലു മൂരുസാവിര്‍മഠ് മെഡിക്കല്‍ കോളേജിന്റെ പുതിയ അക്കാദമിക് കെട്ടിടവും 1,200 കിടക്കകളുള്ള കെഎല്‍ഇ ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററും ഉദ്ഘാടനം ചെയ്യാനായിരുന്നു അമിത് ഷാ എത്തിയത്. നിശ്ചയിച്ച ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും ഡല്‍ഹിയിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം ക്യാമ്പസ് സന്ദര്‍ശിച്ചതായി പ്രാദേശിക നേതാക്കള്‍ അറിയിച്ചിരുന്നു.

ചിക്കോഡി താലൂക്കിലെ എക്‌സാമ്പയിലുള്ള ശ്രീ ബീരേശ്വര കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ബെലഗാവി ജില്ലയിലേക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനവും റദ്ദാക്കി. ഭക്ഷ്യവിഷബാധയെത്തുടര്‍ന്നുണ്ടായ ഛര്‍ദ്ദി കാരണം സ്വാഭാവികമായും അദ്ദേഹത്തിന് അല്പം ക്ഷീണമുണ്ട് എന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രള്‍ഹാദ് ജോഷി വ്യക്തമാക്കിയത്.

Content Highlights: Union Home Minister Amit Shah reportedly experienced food poisoning during his visit to Karnataka and was unable to attend two scheduled events due to health issues. He sought medical assistance soon after experiencing discomfort. Union Minister Pralhad Joshi said there was no cause for concern and that Shah was in good health.

To advertise here,contact us