ന്യൂഡല്‍ഹി: പ്രശസ്ത കന്നഡ നടന് അനന്ത് നാഗിന് 2024ലെ ദാദ സാഹേബ് ഫാല്‍ക്കെ പുരസ്കാരം. സെപ്റ്റംബര്‍ 22ന് ഗുജറാത്തിലെ കെവാഡിയയില്‍ നടക്കുന്ന എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ വെച്ച് അവാര്‍ഡ് നല്‍കും. 'ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ അതുല്യമായ സംഭാവനകളെയും തലമുറകളെ പ്രചോദിപ്പിച്ച അനന്ത് നാഗിന്റെ അഭിനയ ജീവിതത്തെയും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന്' പിഐബി എക്സില്‍ കുറിച്ചു.
ഫാൽക്കെ അവാർഡ് ലഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനന്ത് നാഗിനിനെ അഭിനന്ദിച്ചു. അനന്ത് നാഗ്, കന്നഡ സിനിമയിലെ മുതിര്‍ന്ന അഭിനേതാവാണ്. 300ലേറെ കന്നട സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരന് ആര്‍കെ നാരായണിന്റെ കഥകളെ ആധാരമാക്കി നിര്‍മ്മിച്ച ജനപ്രിയ ദൂരദര്ശന് പരമ്പരയായ 'മാല്‍ഗുഡി ഡേയ്സില്‍' അദ്ദേഹം അഭിനയിച്ചിരുന്നു. മലയാളത്തില്‍ ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത സ്വാതി തിരുന്നാളില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് കര്‍ണാടക സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2023ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Content Highlights: Anant Nag To Receive Dadasaheb Phalke Award 2024