ന്യൂഡൽഹി: ഡല്‍ഹിയില്‍ അടുത്തിടെ നടന്ന സിജെപി-വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങുന്ന ബെഞ്ച് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിക്കും. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സിബിഐ ഉദ്യോഗസ്ഥരും സമിതിയിലുണ്ടാകും. സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാകും സമിതി പ്രവര്‍ത്തിക്കുക. ജൂലൈ 20 ന് ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളും സിസിടിവി റെക്കോര്‍ഡിംഗുകളും പരിശോധനയ്ക്കായി കമ്മിറ്റിക്ക് കൈമാറാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
പ്രതിഷേധക്കാര്‍ മാത്രം ഉള്‍പ്പെട്ട എഫ്ഐആര്‍ സംസ്ഥാനങ്ങള്‍ വേര്‍തിരിക്കണമെന്നും ഇത്തരം കേസുകള്‍ റദ്ദാക്കുന്നത് സുപ്രീംകോടതി പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ കേസുകള്‍ പ്രത്യേകം കൈകാര്യം ചെയ്യാനാണ് തീരുമാനം. സമിതിയുടെ പരിഗണനാ വിഷയങ്ങളില്‍ ഇന്നുതന്നെ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ സമിതിക്ക് ഉടന്‍ ഏറ്റെടുക്കാമെന്നും കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ സമിതിക്ക് വിദഗ്ധരുടെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. ലൈംഗിക അതിക്രമങ്ങളും ഓണ്‍ലൈന്‍ വഴിയുള്ള കുറ്റകൃത്യങ്ങളും സമിതി പരിശോധിക്കും. അതേസമയം, ഫേഷ്യല്‍ റെക്കഗ്നിഷന്റെ ഭരണഘടനാ സാധുതയില്‍ സുപ്രീം കോടതി തീരുമാനമെടുക്കും.
അതിനിടെ ഉന്നതതല സമിതിയെ നിയോഗിക്കാന്‍ സുപ്രീംകോടതി ഉത്തരവിറക്കിയത്തില്‍ സിജെപി പ്രതികരിച്ചു. സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും സുതാര്യമായി എന്തെങ്കിലും സംഭവിക്കട്ടെ, അപ്പോള്‍ മാത്രം നടപടികളെ സ്വാഗതം ചെയ്യാമെന്നാണ് സിജെപിയുടെ പ്രതികരണം. ഡല്‍ഹി പൊലീസും കേന്ദ്രസര്‍ക്കാരും വിദ്യാര്‍ത്ഥി പ്രതിഷേധക്കാരെ ക്രിമിനലുകളാക്കാന്‍ ശ്രമിക്കുന്നു എന്നും സിജിപി ആരോപിച്ചു. കോടതി ആവശ്യപ്പെട്ടിട്ടും കേസിന്റെ എഫ്ഐആറുകള്‍ നല്കാന് പൊലീസ് തയ്യാറാകുന്നില്ലെന്നും സിജെപി മുഖ്യവക്താവ് സൗരവ് ദാസ് പറഞ്ഞു.നെറ്റ് യുജി പരീക്ഷ റദ്ദാക്കിയത്തിലെ NTAയ്ക്കെതിരായ ആരോപണങ്ങള്‍ സിജെപി പരിശോധിച്ച് വരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സിജെപി പ്രതിഷേധം ഏറ്റെടുത്തു വരികയാണെന്നും സൗരവ് ദാസ് പറഞ്ഞു.
Content Highlights: The Supreme Court said it would appoint a high level panel to examine incidents reported during the CJP protest in Delhi.