വനംവകുപ്പ് ഉദ്യോ​ഗസ്ഥ‍ർ നിറയൊഴിച്ചു; കർണാടകയിൽ 3 പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധം: വേട്ടക്കാരെന്ന് വനംവകുപ്പ്

വനംവകുപ്പിന്റെ ആരോപണം തള്ളി നാട്ടുകാരും ബന്ധുക്കളും രം​ഗത്തെത്തി

മൈസൂർ: കർണാടക ചാമരാജ് നഗറിൽ വെടിവെയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ ചാമരാജനഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ ശാഗ്യയിലാണ് വെടിവെപ്പ് നടന്നത്. കാവേരി വന്യജീവി സങ്കേതത്തിനകത്താണ് സംഭവം നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വെടിവച്ചത്. മരിയ മംഗള സ്വദേശി അന്തോണി സ്വാമി (50), ജഗന്നാഥ ദൊഡ്ഡി സ്വദേശി ജോൺ റോസ് പീറ്റർ (42), ലാസർ ദൊഡ്ഡി സ്വദേശി കുമാർ (33) എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവർക്കൊപ്പം ഉണ്ടായിരുന്ന ഒരാളെ കാണ്മാനില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. സംഘത്തിനൊപ്പം ഉണ്ടായിരുന്ന മരിയമംഗള സ്വദേശി മഹിമദാസിനെ. വെടിവെയ്പ്പിനിടെ മഹിമ ദാസ് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. മഹിമ ദാസിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ്.

മൂന്നുപേരും വേട്ടയ്ക്ക് എത്തിയവരാണെന്ന് വനം വകുപ്പുദ്യോഗസ്ഥരുടെ വിശദീകരണം. മാനിന്റെ ഇറച്ചിയും തോക്കും പിടിച്ചെടുത്തെന്നാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്. ഇതിനിടെ വനംവകുപ്പിന്റെ ആരോപണം തള്ളി നാട്ടുകാരും ബന്ധുക്കളും രം​ഗത്തെത്തി. വനംവകുപ്പിൻ്റെ ഓഫീസ് തകർത്ത് അകത്ത് കയറിയ ആൾക്കൂട്ടം ഓപീസ് തല്ലിത്തകർത്തു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മൃതദേഹം ഏറ്റുവാങ്ങാതെയാണ് ജനക്കൂട്ടം പ്രതിഷേധിച്ചത്.

Content Highlights: Three people were killed after Karnataka forest officials opened fire, triggering protests. The Forest Department claimed the victims were poachers, while the incident sparked widespread outrage.

To advertise here,contact us