സ്വാതന്ത്ര്യ ദിനത്തിൽ തമിഴ് തായ് വാഴ്ത്തിന് മുൻപ് വന്ദേമാതരം ആദ്യം ആലപിക്കണം; നിർദേശം നൽകി മദ്രാസ് ഹൈക്കോടതി

സർക്കുലർ ഹൈക്കോടതി എല്ലാ കീഴ്കോടതികൾക്കും നൽകി

ചെന്നൈ: സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടത്. സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണം, തുടര്‍ന്ന് പതാക ഉയര്‍ത്തണം എന്നാണ് നിര്‍ദേശം. ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി രജിസ്ട്രാർ സര്‍ക്കുലറില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പാലിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. സർക്കുലർ ഹൈക്കോടതി എല്ലാ കീഴ്കോടതികൾക്കും നൽകി.

ഹൈക്കോടതിയുടെ സര്‍ക്കുലര്‍ തമിഴ്നാട് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണ്. ഔദ്യോഗിക ചടങ്ങുകളില്‍ തമിഴ് തായ് വാഴ്ത്ത് ആദ്യം പാടണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നയം.

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി കേന്ദ്രം 'ഹര്‍ ഘര്‍ തിരംഗ കാമ്പെയ്ന്‍ 2026' പ്രകാരം പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആഘോഷങ്ങളില്‍ ആദ്യം ദേശീയ ഗീതം ആലപിക്കണമെന്ന തീരുമാനം എടുത്തതെന്നാണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ദീപ്തി അറിവുനിധി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്.

Content Highlights: The Madras High Court directed that Vande Mataram should be sung first during Independence Day programmes, according to the court's order.

To advertise here,contact us