ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു. വിഷ്ണുഗഡ്-പിപ്പല്കോടി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട തുരങ്കമാണ് തകര്‍ന്നത്. അപകടസ്ഥലത്ത് നിന്ന് 16 പേരെ രക്ഷപ്പെടുത്തി. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വ്യാഴാഴ്ച ഏകദേശം ഏഴുമണിയോടെ ഉണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണം. മണ്ണിടിഞ്ഞ അവശിഷ്ടങ്ങളും വെള്ളവും 3 കിലോമീറ്റര്‍ നീളമുള്ള ടണലിനുള്ളിലേക്ക് കയറുകയായിരുന്നു.
22 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ ഉണ്ടായിരുന്നു. പെട്ടെന്ന് വെള്ളവും അവശിഷ്ടങ്ങളും ഒഴുകിയെത്തിയതോടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി കൊണ്ടിരുന്ന തൊഴിലാളികള്‍ കുടുങ്ങി. വൈകുന്നേരം 7:05 ഓടെയാണ് സംഭവം നടന്നത് എന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിച്ചിരുന്നു. എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെ എത്തിയിരുന്നു.
Content Highlights: A tunnel collapsed following a landslide in Chamoli, Uttarakhand, leaving six people trapped as rescue teams work to reach them.