ഡൽഹി കേരളാ ഹൗസില്‍ അച്ചടക്ക നടപടി; വനിതാ ലോ ഓഫീസറെ സ്ഥലം മാറ്റി

ഉദ്യോഗസ്ഥയ്‌ക്കെതിരെ വ്യാപക പരാതികളാണ് ഉയര്‍ന്നത്

ന്യൂഡല്‍ഹി: ഡല്‍ഹി കേരളാ ഹൗസില്‍ അച്ചടക്ക നടപടി. വനിതാ ലോ ഓഫീസര്‍ ഗ്രാന്‍സിയെ സ്ഥലം മാറ്റി. കേരള ഹൗസിലെ അഡീഷണല്‍ ലോ സെക്രട്ടറിയാണ് ഗ്രാന്‍സി. ഉദ്യോഗസ്ഥയ്‌ക്കെതിരെ വ്യാപക പരാതികളാണ് ഉയര്‍ന്നിരുന്നത്. ഗ്രാന്‍സി കീഴുദ്യോഗസ്ഥരോട് മോശമായി പെരുമാറുന്ന ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു.

ലോ ഓഫീസര്‍ ഗ്രാന്‍സിയെ തിരുവനന്തപുരത്തേക്കാണ് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥയ്ക്കെതിരെ മുന്‍പും സമാന പരാതികള്‍ ഉണ്ടായിട്ടുണ്ട്. പരാതികളെ തുടര്‍ന്ന് റെസിഡന്‍സ് കമ്മീഷണര്‍ അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഉദ്യോഗസ്ഥയെ കേരളാ ഹൗസിലേക്ക് നിയമിക്കുന്നത്.

Content Highlights: Disciplinary action has been initiated at Kerala House, with woman law officer Grancy being transferred as part of the administrative decision.

To advertise here,contact us