പാറ്റ്ന: മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. ബിഹാറിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ മണ്ഡലത്തിൽ പ്രശാന്ത് കിഷോർ മുന്നേറുന്നു. ബങ്കിപൂരില്‍ 14 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ജൻസുരാജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ 7781 വോട്ടിന് മുന്നിലാണ്. ഗുജറാത്തിലെ മഞ്ചല്പ്പൂര് മണ്ഡലത്തില്‍ മാത്രമാണ് ബജെപി മുന്നിലുള്ളത്.
16 വർഷം എംഎൽഎ ആയിരുന്ന നിതിൻ നബിൻ രാജ്യസഭാ അംഗം ആയതോടെയാണ് ബങ്കിപൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ ദാത്തിയ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് മുന്നിൽ. കോൺഗ്രസ് സ്ഥാനാർഥി ഗൻഷ്യാം സിങ് ലീഡ് നിലനിർത്തുകയാണ്. കോൺഗ്രസ് എംഎൽഎ യുടെ മരണത്തെ തുടർന്നാണ് ദാത്തിയയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തിൽ ബിജെപി യുടെ സിറ്റിംഗ് മണ്ഡലമായ മഞ്ചൽപൂരിൽ ബിജെപി സ്ഥാനാർഥി 27000 വോട്ടിന് മുന്നിലാണ്.
ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തെ ഫലം ബാധിക്കാന്‍ സാധ്യതയില്ലെങ്കിലും, ബങ്കിപൂരിലെ മത്സരം ബിജെപിയെ സംബന്ധിച്ച് നിര്‍ണായക പരീക്ഷണമാണ്. ഈ വര്‍ഷം ആദ്യം ദേശീയ പ്രസിഡന്റ് നിതിന്‍ നബിന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ആ സീറ്റ് ഒഴിവ് വന്നത്. ഫലം എതിരായാല്‍ ബിജെപിയെ പ്രതിസന്ധിയിലാക്കും. 14 വര്‍ഷമാണ് നിതിന്‍ നബിന് ഇവിടെ എംഎല്‍എ ആയിരുന്നത്.
ഗുജറാത്തിലെ മഞ്ചല്‍പൂര്‍ നിയമസഭാ മണ്ഡലത്തിലും വളരെ കുറഞ്ഞ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. അര്‍ഹരായ വോട്ടര്‍മാരില്‍ 37.5 ശതമാനം പേര് മാത്രമാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥി 27000 വോട്ടിന് മുന്നിലാണ്. അതേസമയം, മധ്യപ്രദേശിലെ ദാത്തിയ നിയമസഭാ മണ്ഡലത്തില്‍ 71.44 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇവിടെ കോണ്‍ഗ്രസ് ആണ് മുന്നില്‍. കോണ്‍ഗ്രസ് എംഎല്‍എയുടെ മരണത്തെ തുടര്‍ന്നാണ് ദാത്തിയയയില് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Content Highlights: Early counting trends indicate the BJP is trailing in Bihar's Bankipur and Datia constituencies, while holding a lead in Gujarat's Manchalpur seat. In Bankipur, Jan Suraaj founder Prashant Kishor is ahead, making the contest a closely watched political battle.