'ഇപ്പോഴും ഞാനൊരു വിദ്യാർത്ഥി,ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുന്നു':ഫ്രണ്ട്ഷിപ്പ് ഡേ ആശംസയുമായി രാഹുൽ ഗാന്ധി

ഫിംഗര്‍ ഹാര്‍ട്ട് ഇമോജിയുടെ അര്‍ത്ഥം താന്‍ ഇപ്പോഴാണ് പഠിച്ചതെന്നും രാഹുല്‍ പറഞ്ഞു

ന്യൂഡല്‍ഹി: സൗഹൃദ ദിനത്തില്‍ ആശംസകളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജെന്‍ സി യുവാക്കള്‍ക്കിടയില്‍ സുപരിചിതമായ കൊറിയന്‍ ഫിംഗര്‍ ഹാര്‍ട്ട് ഇമോജി ഉപയോഗിച്ചാണ് രാഹുല്‍ ആശംസകള്‍ നേര്‍ന്നത്. താന്‍ ഇന്നും ഒരു വിദ്യാര്‍ത്ഥിയാണെന്നും ഓരോ ദിവസവും പുതുതായി എന്തെങ്കിലും പഠിക്കുന്നുണ്ടെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഫിംഗര്‍ ഹാര്‍ട്ട് ഇമോജിയുടെ അര്‍ത്ഥം താന്‍ ഇപ്പോഴാണ് പഠിച്ചതെന്നും രാഹുല്‍ തമാശരൂപേണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'ഞാന്‍ ഇപ്പോഴും ഒരു വിദ്യാര്‍ത്ഥിയാണ്. എല്ലാ ദിവസവും പുതുതായി എന്തെങ്കിലും പഠിക്കുന്നു. ഇന്നത്തെ പാഠം: ഇന്ന് സൗഹൃദ ദിനമാണ്, ഈ ചിഹ്നം ഒരു ഹൃദയമാണ്. എല്ലാവര്‍ക്കും സൗഹൃദ ദിന ആശംസകള്‍. ഒരുപാട് സ്‌നേഹം': രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രാഹുലിന്റെ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ദക്ഷിണ കൊറിയയില്‍ നിന്ന് ഉത്ഭവിച്ച ഫിംഗര്‍ ഹാര്‍ട്ട് ആംഗ്യം കൊറിയന്‍ ഡ്രാമകളിലൂടെയും കെ പോപ്പിലൂടെയുമാണ് ആഗോളതലത്തില്‍ ട്രെന്‍ഡായത്. ജെന്‍ സി യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഈ ചിഹ്നത്തിനുളളത്.

Content Highlights: On Friendship Day, Rahul Gandhi shares a heartening message, stating he considers himself a student who learns something new every day from the people around him.

To advertise here,contact us