വീടിന്റെ പാർക്കിങ്ങിൽ ആളുകളുമായി സംവദിക്കുന്നതിനിടെ അഭിജിത് ദീപ്‌കെയ്ക്ക് ദേഹാസ്വാസ്ഥ്യം

ദീപ്‌കെയ്ക്ക് മുമ്പ് ടൈഫോയിഡ് സ്ഥിരീകരിച്ചിരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ വീട്ടിൽ തന്നെ പിന്തുണയ്ക്കാൻ എത്തിയവരുമായി സംസാരിക്കുന്നതിനിടെ സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്ക് ദേഹാസ്വാസ്ഥ്യം. ഛത്രപതി സംഭാജിനഗറിലുള്ള സ്വന്തം വീട്ടിലെ പാർക്കിങ് ഏരിയയില്‍ വെച്ചാണ് ദീപ്‌കെയ്ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത്. ദീപ്‌കെയ്ക്ക് മുമ്പ് ടൈഫോയിഡ് സ്ഥിരീകരിച്ചിരുന്നു.

തന്നെ കാത്തുനിന്ന ആളുകളെ കാണാൻ രാവില 11.45ഓടെയാണ് പാർക്കിങ്ങിലേക്ക് ദീപ്‌കെ വന്നത്. പിന്നാലെ വയ്യാതെയായ ദീപ്‌കെയെ വീടിന് പിറകിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് അദ്ദേഹം ഛർദ്ദിച്ചു. പിന്നീട് മാധ്യമങ്ങളെ അടക്കം കാണാതെ അദ്ദേഹം വീടിനുള്ളിലേക്ക് മടങ്ങുകയാണ് ഉണ്ടായത്. തുടർന്ന് മകന് സുഖമില്ലാത്തതിനാൽ ഡോക്ടർമാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ പരിശോധിക്കാൻ അവർ വീട്ടിലെത്തുമെന്നും പിതാവ് ഭഗ്വാൻ ദീപ്‌കെ അറിയിച്ചു.

ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം നടക്കുന്നതിനിടയിൽ, ജൂലായ് 25ന് തനിക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചതായി ദീപ്‌കെ വ്യക്തമാക്കിയിരുന്നു. അന്ന് ശാരീരികമായി ബുദ്ധിമുട്ട് അനുഭവിച്ച ദീപ്‌കെ ദിവസങ്ങളോളം ചികിത്സയിലായിരുന്നു.

Content Highlights: Abhijeet Dipke experienced physical discomfort while interacting with people in the parking area of his residence. The incident occurred during a public interaction, and further information about his condition is awaited.

To advertise here,contact us