സര്‍ക്കാര്‍ ആംബുലന്‍സില്‍ ഓക്‌സിജന്‍ തീര്‍ന്നു, മധ്യപ്രദേശില്‍ ശ്വാസം ലഭിക്കാതെ 21കാരന് ദാരുണാന്ത്യം

മാതാപിതാക്കളുടെ മടിയിൽ കിടന്നാണ് യുവാവ് മരിച്ചത്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കിഡ്‌നി രോഗിയായ 21കാരന്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് പരാതി. മണ്ട്‌ല ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. ആശുപത്രിയില്‍ പോകുന്ന വഴി 108 ആംബുലന്‍സില്‍ വെച്ചാണ് അജിത് ബാരയ്യെയുടെ മരണം സംഭവിച്ചത്.

ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. ശ്വാസം കിട്ടാതെ യുവാവ് ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Oxygen runs out of government ambulance. 21-year-old dies in parents arms in Madhya Pradesh. This is the same state where the chief minister had promised air ambulance for critical patients. pic.twitter.com/Umi5y2iy7c

മാതാപിതാക്കളുടെ ഇടയില്‍ യുവാവ് ഇരിക്കുന്നതും പെട്ടെന്ന് അബോധാവസ്ഥയിലാകുന്നതും വീഡിയോയില്‍ കാണാം. യുവാവിനെ മാതാപിതാക്കള്‍ ഇടയ്ക്കിടെ താങ്ങി ഇരുത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. അതേസമയം വീഡിയോയുടെ ആധികാരികത ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് ഇതുവരെ അധികാരികള്‍ പ്രതികരിച്ചിട്ടില്ല. വൈറലായ വീഡിയോ പരിശോധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

Content Highlights: A complaint has been lodged alleging that a 21-year-old kidney patient died due to suffocation while being transported in an ambulance in Madhya Pradesh

To advertise here,contact us