ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിജെപി പ്രതിഷേധത്തിനിടെ പൊലീസിന്റെ അതിക്രമത്തിൽ പരിക്കേറ്റ യുവതി ആശുപത്രി വിട്ടു. 10 ദിവസങ്ങള്‍ക്ക് ശേഷമാണ് സാക്ഷി ആശുപത്രി വിട്ടത്. ഡല്‍ഹിലെ ആര്‍എംഎല്‍ ആശുപത്രിയിലായിരുന്നു സാക്ഷി ചികിത്സയിലിരുന്നത്. ജൂലൈ 20-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായതും സാക്ഷിക്ക് പരിക്കേറ്റതും.
ലാത്തിച്ചാർജിനിടെ തിക്കിലും തിരക്കിലും പെട്ട് സാക്ഷിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. മുഖത്തും നെഞ്ചിലുമേറ്റ പരിക്കുകളുമായി ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സവും നേരിട്ടിരുന്നു. പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് സാക്ഷിയുടെ ജീവന് നിലനിര്‍ത്തിയിരുന്നത്.
പെൺകുട്ടിയുടെ ആരോഗ്യനില പൂർണ തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Content Highligts: delhi cjp protest injured woman discharged hospital