ലഖ്നൗ: രാമക്ഷേത്ര സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്നത് വന്‍ അഴിമതിയെന്ന് പ്രിയങ്കാ ഗാന്ധി. രാമക്ഷേത്രത്തിന് സംഭാവന നല്കാന് ആഹ്വാനം ചെയ്ത രാഷ്ട്രീയ നേതാക്കള്‍ ഇതിന് ഉത്തരം പറയണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. സംഭാവന പിരിക്കാൻ ആഹ്വാനം ചെയ്തവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ അഴിമതിയില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം രാമക്ഷേത്ര സംഭാവന കൊള്ള അര്‍എസ്എസിനെയും ബിജെപിയേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയതോടെ നേതൃത്വങ്ങള്‍ കടുത്ത അതൃപ്തിയിലാണ്. ആര്‍എസ്എസ് സമ്മര്‍ദത്തിന് വഴങ്ങിയാണ് ചമ്പത്ത് റായി, അനില്‍ മിശ്ര എന്നിവരുടെ രാജി. ജൂണ്‍ 18,19 തീയതികളില്‍ ഹരിദ്വാറില്‍ നടന്ന വിഎച്ച്പി യോഗത്തില്‍ ചമ്പത്ത് റായി, അനില്‍ മിശ്ര എന്നിവര്‍ അയോധ്യയില്‍ നിന്ന് പങ്കെടുത്തു. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് രണ്ട് പേര്‍ക്കും എതിരെ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം അയോധ്യയില്‍ എത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചമ്പത്ത് റായി അടക്കമുള്ളവരെ കാണാന്‍ തയ്യാറായില്ല. വ്യാഴാഴ്ച രാത്രി ആര്‍എസ്എസ് നേതൃത്വം രാജി വെക്കാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്കി. പിന്നാലെയാണ് ചമ്പത്ത് റായി, അനില്‍ മിശ്ര എന്നിവര്‍ ഇന്നലെ രാജിവെച്ചത്.
വിശ്വ ഹിന്ദു പരിഷത്തിന്റെ ഉപാധ്യക്ഷനായ ചമ്പത്ത് റായി അറസ്റ്റിലാകുമോ എന്നാണ് വലിയ ആകാംഷ. സംഭാവന കൊള്ള നടത്തിയ ജീവനക്കാര്‍ നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുമ്പോള്‍ അധിക നോട്ടുകള്‍ തിരുകി തിരിമറി നടത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തി. നൂറിന്റെ കെട്ടുകളില്‍ അധിക നോട്ടുകള്‍ ഉള്‍പ്പെടുത്തി, പിന്നീട് വീതം വെക്കുകയാണ് ഒരു രീതി. തിരിമറി നടക്കുന്ന സമയം ജീവനക്കാര്‍ സിസിടിവി ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് ദൃശ്യങ്ങള്‍ മറച്ചു. പണം കൈകാര്യം ചെയ്ത ബാങ്ക് ജീവനക്കാരും നിരീക്ഷണത്തിലാണ്. അതേസമയം സംഭാവന കൊള്ളയില്‍ പല പ്രമുഖരുടെയും പേരുകള്‍ പുറത്തുവരാന്‍ ഉണ്ടെന്നാണ് പ്രതിപക്ഷ വിമര്‍ശനം.
Content Highlights: Reacting to the alleged Ram Temple donation scam, Priyanka Gandhi said that individuals who encouraged people to contribute financially should also be accountable if fraud is established. Her remarks have added momentum to the political debate surrounding the allegations and calls for a thorough investigation.