ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിക്കെ വിദ്യാര്‍ത്ഥികളെ വീണ്ടും വലച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ). നീറ്റ് പുനഃപരീക്ഷയ്ക്കായി അപേക്ഷിച്ച നാഗ്പൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് അബുബാദിയിലാണ് പരീക്ഷാ കേന്ദ്രം കിട്ടിയത്. നാഗ്പൂര്‍ സ്വദേശി മുഹമ്മദ് താലിബ് നാണ് വിചിത്രമായ ഹാള്‍ടിക്കറ്റ് ലഭിച്ചത്. അബുദാബി ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷ കേന്ദ്രം അനുവദിച്ചാണ് ഹാള്‍ ടിക്കറ്റ് വന്നത്. എന്‍ടിഎക്ക് പരാതി-നല്‍കിയെങ്കിലും ഇതുവരെ പരിഹാരം ആയില്ലെന്നാണ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ പരാതി. തെരെഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചില്ലെന്ന പരാതിയുമായി കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. തുടര്‍ച്ചയായുളള നീറ്റ് ക്രമക്കേട് ആരോപണങ്ങൾക്ക് പിന്നാലെയാണ് വിചിത്ര ഹാള്‍ ടിക്കറ്റ് ലഭിക്കുന്നത്.
അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കിയ നീറ്റ്-യുജി പുനഃപരീക്ഷ നാളെ നടക്കും. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടനീളം 551 നഗരങ്ങളിലും വിദേശത്തുള്ള 14 കേന്ദ്രങ്ങളിലുമായി ഏകദേശം 22.79 ലക്ഷം വിദ്യാര്‍ഥികളാണ് നാളെ പരീക്ഷയെഴുതുന്നത്. മെയ് മാസത്തില്‍ നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഈ പരീക്ഷക്ക് ഉപയോഗിക്കാന്‍ പാടില്ല. എന്‍ടിഎ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് വിദ്യാര്‍ഥികള്‍ പുതിയ അഡ്മിറ്റ് കാര്‍ഡ് തന്നെ ഡൗണ്‍ലോഡ് ചെയ്യണ മെന്നാണ് നിര്‍ദേശം.
Content Highlights: A Nagpur student has been allotted an Abu Dhabi exam centre for the NEET re-exam, prompting a complaint against NTA over logistical issues.