ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി. ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. എന്‍ഡിഎ പിന്തുണയുളള സ്ഥാനാര്‍ത്ഥി പരിമള്‍ നത്വാനിയാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. ഇന്‍ഡ്യാ സഖ്യത്തില്‍ നിന്ന് നാല് വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചു. രണ്ട് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒരു രാജ്യസഭാ സീറ്റില്‍ ജെഎംഎം സ്ഥാനാര്‍ത്ഥിയും വിജയിച്ചു. ക്രോസ് വോട്ടിംഗ് ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ജയിക്കുമായിരുന്നു.
81 അംഗങ്ങളുളള ജാര്‍ഖണ്ഡ് നിയമസഭയില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചുരുങ്ങിയത് 28 ഒന്നാം മുന്‍ഗണനാ വോട്ടുകള്‍ ആവശ്യമായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സഖ്യത്തിന് നിയമസഭയില്‍ 24 എംഎല്‍എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മറുഭാഗത്ത് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും മറ്റ് സഖ്യകക്ഷികളും ഉള്‍പ്പെട്ട ഇന്‍ഡ്യാ സഖ്യമുന്നണിക്ക് സഭയില്‍ 56 അംഗങ്ങളുടെ ശക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നിട്ടും എന്‍ഡിഎ പിന്തുണച്ച സ്വതന്ത്രന് പരിമള്‍ നത്വാനിയ്ക്ക് 28 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രണവ് ഝായ്ക്ക് 20 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മൂന്ന് വോട്ടുകള്‍ അസാധുവായി. ആര്‍ജെഡിയില്‍ നിന്നും സിപിഐഎംഎല്ലില്‍ നിന്നുമാണ് എന്‍ഡിഎ പിന്തുണച്ച സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചോര്‍ന്നതെന്നാണ് വിവരം.
പ്രമുഖ വ്യവസായിയും കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവീവുമായ പരിമള്‍ നത്വാനി ഇത് നാലാം തവണയാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2008 നും 2020നും ഇടയില്‍ രണ്ടുതവണ ജാര്‍ഖണ്ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2020-ല്‍ ആന്ധ്രയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജ്യസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ടിച്ച സ്വതന്ത്ര അംഗങ്ങളില്‍ ഒരാളെന്ന പ്രത്യേകതയും പരിമള്‍ നത്വാനിയ്ക്കുണ്ട്.
Content Highlights: Cross voting in Jharkhand’s Rajya Sabha elections resulted in a surprise win for the BJP candidate, triggering controversy and political reactions.