ഹിമാചല്‍ പ്രദേശില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം: കുട്ടികള്‍ ഉള്‍പ്പടെ 7 പേര്‍ക്ക് ദാരുണാന്ത്യം

കുട്ടികളുടെ തായ്‌കോണ്ടാ മത്സരത്തിന് ഡല്‍ഹിയിലെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്

ഷിംല: ഹിമാചല്‍ പ്രദേശിലെ ചാംമ്പയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചതില്‍ രണ്ട് പേര്‍ കുട്ടികളാണ്. കര്‍ണാടക, ഛത്തീസ്ഗഡ് സ്വദേശികളാണ് മരിച്ചത്.

കുട്ടികളുടെ തായ്‌കോണ്ടാ മത്സരത്തിന് ഡല്‍ഹിയിലെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഡല്‍ഹിയില്‍ വെച്ച് പരിചയപ്പെട്ട സംഘം ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ പോകവെയാണ് അപകടമുണ്ടായത്. യാത്രയില്‍ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വാഹനത്തിലുണ്ടായിരുന്ന ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: Seven people were killed after a car plunged into a gorge in Chamba, Himachal Pradesh. Authorities are investigating the cause of the tragic accident

To advertise here,contact us