തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പ്; സ്പീക്കര്‍ക്ക് നല്‍കിയ വിമത എംപിമാരുടെ ഒപ്പടങ്ങിയ കത്ത് കാണണമെന്ന് ആവശ്യം

20 എംപിമാരില്ലാതെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയില്ല

ന്യൂഡല്‍ഹി: വിമത എംപിമാര്‍ ലോക്‌സഭ സ്പീക്കല്‍ ഓം ബിര്‍ളയ്ക്ക് നല്‍കിയ കത്ത് പുറത്തുവിടണമെന്ന ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ടിഎംസിയിലെ വിമത ലോകസഭാംഗം കാക്കോലി ഘോഷ് ദാസ്തിദാര്‍ ഉള്‍പ്പെടെ 20 എംപിമാര്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ എംപിമാരുടെ ഒപ്പുകള്‍ അടങ്ങുന്ന ആ കത്ത്, സ്പീക്കര്‍ക്ക് സമര്‍പ്പിച്ചെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോഴും ആരും കണ്ടിട്ടില്ലെന്ന് ലോക്‌സഭയിലെ ടിഎംസി ചീഫ് വിഫ് കല്യാണ്‍ ബാനര്‍ജി പ്രതികരിച്ചു. ലോക്‌സഭ സ്പീക്കറിന് കത്ത് നല്‍കിയോ എന്ന് ആര്‍ക്കും അറിയില്ല. ആരും ആ കത്ത് കണ്ടിട്ടില്ല. എന്തുകൊണ്ടാണ് കാക്കോലി ദാസ്തിദാര്‍ എല്ലാം എംപിമാരുടെയും കയ്യൊപ്പ് അടങ്ങിയ കത്ത് പുറത്തു കാണിക്കാത്തതെന്ന് ഡല്‍ഹിയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

അതേസമയം സ്പീക്കര്‍ക്ക് മുന്നില്‍ ആ കത്ത് എത്തിയിട്ടില്ലെന്ന് തനിക്ക് കൃത്യമായി പറയാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബര്‍ദമാന്‍ - ദുര്‍ഗാപൂര്‍ ലോക്‌സഭ എംപി കീര്‍ത്തി ആസാദും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഒരു പ്രധാന പാര്‍ട്ടിയില്‍ നിന്നും ഒരു വിഭാഗം വേര്‍പ്പെട്ട് പോയാല്‍ കുറഞ്ഞത് മൂന്നില്‍ രണ്ട് ഭാഗമുണ്ടെങ്കില്‍ മാത്രമേ മറ്റ് പാര്‍ട്ടിയില്‍ ചേരാന്‍ കഴിയു. ഇവിടെ പിളര്‍പ്പ് അവര്‍ക്ക് ആവശ്യമാണെങ്കില്‍ ബിജെപിയില്‍ ചേര്‍ന്നേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി എംപിമാരില്‍ പതിനാറ് വിമതരുണ്ടെന്നാണ് ടിഎംസിയുടെ വിലയിരുത്തല്‍. കൂറുമാറ്റ നിരോധന ഭീഷണി മറികടക്കാനുള്ള എംപിമാര്‍ വിമതര്‍ക്കൊപ്പമില്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. 12 ലോക്‌സഭ എംപിമാര്‍ ഇപ്പോഴും മമതയെ പിന്തുണയ്ക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. 20എംപിമാരില്ലാതെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം തികയ്ക്കാന്‍ വിമതർക്ക് കഴിയില്ല.

അതേസമയം സ്പീക്കര്‍ക്ക് മുന്നില്‍ ആ കത്ത് എത്തിയിട്ടില്ലെന്ന് തനിക്ക് കൃത്യമായി പറയാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബര്‍ദമാന്‍ - ദുര്‍ഗാപൂര്‍ ലോക്‌സഭ എംപി കീര്‍ത്തി ആസാദും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഒരു പ്രധാന പാര്‍ട്ടിയില്‍ നിന്നും ഒരു വിഭാഗം വേര്‍പ്പെട്ട് പോയാല്‍ കുറഞ്ഞത് മൂന്നില്‍ രണ്ട് ഭാഗമുണ്ടെങ്കില്‍ മാത്രമേ മറ്റ് പാര്‍ട്ടിയില്‍ ചേരാന്‍ കഴിയു. ഇവിടെ പിളര്‍പ്പ് അവര്‍ക്ക് ആവശ്യമാണെങ്കില്‍ ബിജെപിയില്‍ ചേര്‍ന്നേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിമത എംപിമാരോട് അവരുടെ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ നേരിട്ട് കാണാന്‍ ബാനര്‍ജി വെല്ലുവിളിച്ചു. ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് തൃണമൂലില്‍ പിളര്‍പ്പുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരി വിമത എംപിമാരുമായി കൂടിക്കാഴ്ച നടത്തിയത് അതിരുകടന്ന ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഒരു മാസം പിന്നിടുമ്പോഴും എല്ലാ മന്ത്രിമാര്‍ക്കും വകുപ്പുകള്‍ തരംതിരിച്ച് നല്‍കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Content Highlights: A political controversy has surfaced in West Bengal after reports of a Trinamool Congress split, with rebel MPs submitting a signed letter to the Speaker

To advertise here,contact us