ബെംഗളൂരു: കര്‍ണാടകയിലെ കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോട്ടയം പാലാ സ്വദേശികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. കുടജാദ്രിയില്‍ നിന്ന് കൊല്ലൂരിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പ് ദെളിയില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കര്‍ണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: two malayali women died in karnataka kollur road accident