അമൃത്സര്‍: ജീന്‍സും ടോപ്പും ധരിക്കുന്നത് എതിര്‍ത്തതിനെ തുടര്‍ന്ന് പിതാവിനുനേരെ വെടിയുതിര്‍ത്ത് 21-കാരി. മെയ് 14 ന് രാവിലെ പഞ്ചാബിലെ ഖല്‍ചിയാന്‍ ഗ്രാമത്തിലാണ് സംഭവം. സ്നേഹ്ദീപ് കൗര്‍ എന്ന യുവതിയാണ് തന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ ഉപയോഗിച്ച് പിതാവിനെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ പര്‍മീന്ദര്‍ സിങ്ങിനെ ഗുരു നാനാക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സ്നേഹ്ദീപ് കൗറിനെ അറസ്റ്റ് ചെയ്തതായി അമൃത്സര്‍ റൂറല്‍ എസ്എസ്പി സുഹൈല്‍ ഖാസിം മിര്‍ പറഞ്ഞു. പലകാര്യങ്ങളിലും അച്ഛനും മകളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ജീന്‍സും ടോപ്പും ധരിക്കുന്നതിനെ പിതാവ് എതിര്‍ത്തതായും വിദേശത്തേക്ക് അയയ്ക്കുന്നതിനെ എതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
Content Highlights: A 21-year-old woman allegedly shot her father in Khalchian villag