ഡൽഹി: സിബിഐ ഡയറക്ടർ തെരഞ്ഞെടുപ്പിൽ വിയോജനക്കുറിപ്പ് നൽകി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമാണെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് നൽകിയത്.
പ്രതിപക്ഷ നേതാവ് എന്നത് ഒരു റബ്ബർ സ്റ്റാമ്പ് പദവിയല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് തനിക്ക് ആവശ്യമായ വിവരങ്ങൾ സർക്കാർ നൽകുന്നില്ല. കേന്ദ്ര ഏജൻസിയായ സിബിഐയെ സർക്കാർ നിരന്തരം ദുരുപയോഗം ചെയ്തു. പ്രതിപക്ഷത്തെയും മാധ്യമപ്രവർത്തകരെയും വിമർശകരെയുമെല്ലാം സിബിഐയെ ഉപയോഗിച്ച് ലക്ഷ്യംവെയ്ക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
Content Highlights: Lok Sabha LoP Rahul Gandhi submits dissent note on CBI Director selection process