ചിറകില്‍ തീ; എത്തിഹാദ് എയര്‍വെയ്‌സിന്റെ ചെന്നൈ-അബുദാബി വിമാനം റദ്ദാക്കി

280 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്

ചെന്നൈ: ചിറകില്‍ തീ കണ്ടതിനെത്തുടര്‍ന്ന് എത്തിഹാദ് എയര്‍വെയ്‌സിന്റെ ചെന്നൈ-അബുദാബി വിമാനം റദ്ദാക്കി. വിമാനം പുറപ്പെടാന്‍ തയാറെടുക്കുന്നതിനിടെയാണ് സംഭവം പൈലറ്റുമാരുടെ ശ്രദ്ധയില്‍ പെട്ടത്. 280 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയെന്നും ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഉടന്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുകയും വിമാനം റദ്ദാക്കുകയും ചെയ്തു.

Content Highlights: Etihad Airways Chennai-Abu Dhabi flight grounded after fire breaks out on wing

To advertise here,contact us