TVK മന്ത്രി എസ് കീർത്തന എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാനെത്തി;പക്ഷെ ഒരു കാര്യം മറന്നു, സത്യപ്രതിജ്ഞ മുടങ്ങി

സ​ത്യ​പ്ര​തി​ജ്ഞ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ​നിയ​മ​സ​ഭാ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി

ചെന്നൈ: തമിഴ്നാട് നിയമസഭ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ടിവികെയുടെ നിയുക്ത മന്ത്രി എസ് കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്നാണ് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാഞ്ഞത്. തമിഴ്നാട് ചീഫ് മിനിസ്റ്റർ ജോസഫ് വിജയ് ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലാണ് കീർത്തനയ്ക്ക് മടങ്ങേണ്ടി വന്നത്.

ശി​വ​കാ​ശി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​യ കീ​ർ​ത്ത​ന​യെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി നി​യ​മ​സ​ഭാ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ. ​ശ്രീ​നി​വാ​സ​ൻ ക്ഷ​ണി​ച്ചിരുന്നു. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹാ​ജ​രാ​ക്കേ​ണ്ട 'തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ്' അ​വ​രു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. തുടർന്നാണ് കീ​ർ​ത്ത​ന​യെ സ​ത്യ​പ്ര​തി​ജ്ഞാ ചടങ്ങിൽ നിന്ന് നീക്കിയത്. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ സ​ത്യ​പ്ര​തി​ജ്ഞ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കുകയായിരുന്നു. എം​എ​ൽ​എ​മാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ടു​വ​ര​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന മു​റ​യ്ക്ക് ഇ​വ​ർ​ക്ക് പി​ന്നീ​ട് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. മ​ന്ത്രി​സ​ഭ​യി​ലെ ഒ​ൻ​പ​താ​മ​ത്തെ റാ​ങ്കു​ള്ള മ​ന്ത്രി​യാ​യാ​ണ് കീ​ർ​ത്ത​ന​യെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​റ​ന്ന​ത് മൂ​ലം ഏ​റ്റ​വും ഒ​ടു​വി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ടി വ​ന്ന​തും വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. മ മെയ് 11-ന് ​ന​ട​ന്ന ച​ട​ങ്ങി​ൽ മ​റ്റ് എംഎ​ൽ.എ​മാ​രെ​ല്ലാം വി​ജ​യ​ക​ര​മാ​യി സ​ത്യ​പ്ര​തി​ജ്ഞ പൂ​ർ​ത്തി​യാ​ക്കി.

കോ​ൺ​ഗ്ര​സി​ലെ അ​ശോ​ക​ൻ ജി​യെ 11,670 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കീ​ർ​ത്ത​ന നിയമസഭയിലേക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എസ് കീർത്തനയുടെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പായിരുന്നു ഇത്.

Content Highlights: TVK's Minister-designate S Keerthana could not take oath at the swearing-in ceremony of Tamil Nadu Assembly MLAs

To advertise here,contact us