ഡിഎംകെ നേതൃത്വത്തോട് സംസാരിച്ചതിന് ശേഷമാണ് ടിവികെയെ പിന്തുണച്ചത്; കോണ്‍ഗ്രസ്

'രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തില്‍ കോണ്‍ഗ്രസിനെ പരിഗണിക്കും.'

ഡിഎംകെ നേതൃത്വത്തോട് സംസാരിച്ചതിന് ശേഷമാണ് ടിവികെയെ പിന്തുണച്ചതെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ്. ടിവികെയ്ക്ക് കോണ്‍ഗ്രസ് നല്‍കിയ പിന്തുണ ഏകപക്ഷീയമല്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സെല്‍വപെരുന്തഗെ പറഞ്ഞു.

ഡിഎംകെയെ അറിയിക്കാതെയല്ല ഞങ്ങള്‍ മുന്നോട്ടുപോയത്. ഞങ്ങളുടെ ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഡിഎംകെ ഖജാന്‍ജി ടി ആര്‍ ബാലുവിനോടും രാഹുല്‍ ഗാന്ധി കനിമൊഴിയോടും സംസാരിച്ചിരുന്നു. അതിന് ശേഷമാണ് ടിവികെയെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്നും സെല്‍വപെരുന്തഗെ പറഞ്ഞു.

രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തില്‍ കോണ്‍ഗ്രസിനെ പരിഗണിക്കും. ഏത് വകുപ്പുകളാണ് അനുവദിക്കുക എന്നത് ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനിക്കുക എന്നും സെല്‍വപെരുന്തഗെ പറഞ്ഞു.

Content Highlights: Congress says support for TVK came after discussions with DMK leadership

To advertise here,contact us