ചെന്നൈ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഡിഎംകെ സർക്കാരിനെ കുറ്റപ്പെടുക്കിയ വിജയ്ക്ക് മറുപടിയുമായി എം കെ സ്റ്റാലിൻ. തുടക്കത്തില്‍ തന്നെ സര്‍ക്കാരിന്റൈ കൈയില്‍ പണമില്ലെന്ന് സംസാരിച്ച് തുടങ്ങരുതെന്ന് സ്റ്റാലിന് പറഞ്ഞു. കേന്ദ്ര അവഗണനയെ മറികടന്നും കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ചുമാണ് കഴിഞ്ഞ സർക്കാർ എണ്ണമറ്റ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയതെന്ന് സ്റ്റാലിൻ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
പത്തുലക്ഷം കോടി രൂപയുടെ കടം ബാക്കിവെച്ച് മുൻ സർക്കാർ ഖജനാവ് കാലിയാക്കിയെന്നാണ് താങ്കൾ പറയുന്നത്. അനുവദനീയമായ പരിധിക്കുള്ളിലാണ് സംസ്ഥാനത്തെ കടം. വോട്ട് ചെയ്ത ജനങ്ങളെ വീണ്ടും പറ്റിച്ച് വഴിതിരിച്ച് വിടരുതെന്നും സ്റ്റാലിൻ പറഞ്ഞു. ഇതോടൊപ്പം വിജയ്യുടെ ഭരണത്തില്‍ തമിഴ്നാടിന്റെ വികസന യാത്ര തുടരാൻ കഴിയട്ടെയെന്നും സ്റ്റാലിൻ ആശംസിച്ചു.
'എന്തും നേരിടാന്‍ തയ്യാറാണ്. എട്ട് കോടി ജനങ്ങളും എന്റേതാണ്. തെറ്റ് ചെയ്യില്ല, ചെയ്യാന്‍ അനുവദിക്കില്ല, ചെയ്തവനെ വിടില്ല. ഖജനാവ് കാലിയാണ്. ജനങ്ങളുടെ ഒരു ചില്ലിക്കാശും ഞാന്‍ തൊടില്ല. ഒപ്പം നിന്നവര്‍ക്ക് നന്ദി. തമിഴ്നാട്ടില്‍ പുതിയ യുഗത്തിന് തുടക്കമാവുന്നു. നമുക്കൊരുമിച്ച് മുന്നോട്ട് പോകാം. സഖ്യ കക്ഷികള്‍ക്ക് നന്ദി' എന്നാണ് സത്യപ്രതിജ്ഞ ചെയ്ത് വിജയ് പറഞ്ഞത്. ഇതാണ് സ്റ്റാലിനെ ചൊടിപ്പിച്ചത്.
വിജയ്ക്ക് പുറമേ മറ്റ് ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് ഇന്ന് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകൾ വിജയ് ആയിരിക്കും കൈകാര്യം ചെയ്യുക.
Content Highlights: Tamil Nadu Chief Minister M K Stalin responded to Vijay’s remarks by asserting that the state government continued implementing welfare measures despite alleged neglect from the Centre. Stalin also stated that the Tamil Nadu treasury has adequate funds to support public welfare activities.