അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ തുടരും; സത്യപ്രതിജ്ഞ മെയ് 12ന്

ബിജെപി യോഗത്തിലാണ് ഹിമന്ത ബിശ്വ ശർമയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്

ഗുവാഹത്തി: അസമിൽ മികച്ച ഭൂരിപക്ഷം നേടിയ ബിജെപിയെ വീണ്ടും ഹിമന്ത ബിശ്വ ശർമ നയിക്കും. ഇന്ന് ഗുവാഹത്തിയിൽ നടന്ന ബിജെപി യോഗത്തിലാണ് ഹിമന്ത ബിശ്വ ശർമയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്.

കേന്ദ്ര നിരീക്ഷകരായ ജെ പി നദ്ദ, നായാബ് സിങ് സെയ്നി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഈ മാസം 12 നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. ചടങ്ങിൽ മുഖ്യമന്ത്രിക്ക് പുറമെ 102 എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്യും.

അസം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കിയാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം അധികാരം നിലനിർത്തിയത്. ആകെ 102 സീറ്റുകൾ എൻഡിഎ നേടിയപ്പോൾ പ്രതിപക്ഷത്തിന് നേടാനായത് 75 സീറ്റുകൾ മാത്രമാണ്. ബിജെപി ഒറ്റയ്ക്ക് 82 സീറ്റുകൾ നേടി.

Content Highlights: Himanta Biswa Sarma will once again lead the BJP, which won a comfortable majority in Assam

To advertise here,contact us