ടിവികെയെ പിന്തുണക്കില്ല, ഡിഎംകെയോടൊപ്പം തുടരും; നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ്

നേരത്തെ വിസികെയും മുസ്‌ലിം ലീഗും തങ്ങളുടെ എംഎല്‍എമാരുടെ പിന്തുണ ടിവികെയ്ക്ക് പ്രഖ്യാപിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ശ്രമത്തില്‍ ടിവികെയെ പിന്തുണക്കില്ലെന്ന് മുസ്‌ലിം ലീഗ്. ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തോടൊപ്പം തുടരുമെന്നും ലീഗ് ദേശീയ അദ്ധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ വ്യക്തമാക്കി. നേരത്തെ വിസികെയും മുസ്‌ലിം ലീഗും തങ്ങളുടെ എംഎല്‍എമാരുടെ പിന്തുണ ടിവികെയ്ക്ക് പ്രഖ്യാപിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Content Highlights: Muslim League rules out support to TVK; reaffirms alliance with DMK

To advertise here,contact us