നെയ്യാറ്റിന്‍കര: കന്യാകുമാരി ജില്ലയിലെ വിളവംകോട് നിയോജകണ്ഡലത്തില്‍ മലയാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിജയം. തെക്കന്‍ കേരള അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന മണ്ഡലത്തിലാണ് സിഎസ്ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറിയായ ഡോ ടി ടി പ്രവീണ്‍ വിജയിച്ചത്. കഴിഞ്ഞ മൂന്ന് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചിരുന്ന ഡോ. എസ് വിജയധരണി ബിജെപി സ്ഥാനാര്‍ത്ഥിയായാണ് ഇത്തവണ മത്സരിച്ചത്. എന്നാല്‍ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ടിവികെ സ്ഥാനാര്‍ത്ഥിയായ അഡ്വ. കെ മാക്കിള്‍ കുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. മണ്ഡലത്തില്‍ 80 ശതമാനത്തോളം വോട്ടര്‍മാരും മലയാളം സംസാരിക്കുന്നവരാണ്. ഭാഷാപരമായും സാമൂഹികപരമായും കേരളുമായി അടുത്ത ബന്ധമുള്ള മണ്ഡലമാണിത്. കോണ്‍ഗ്രസും സിപിഐഎമ്മും ഒരേ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നു എന്നൊരു പ്രത്യേകതയും ഈ മണ്ഡലത്തിനുണ്ട്. മണ്ഡലത്തില്‍ മത്സരിച്ച 14 സ്ഥാനാര്‍ത്ഥികളില്‍ ആറു പേര് സ്വതന്ത്രരായാണ് പോര്‍ക്കളത്തിലിറങ്ങിയത്.
Content Highlights: A Malayali Congress leader secured victory in a Tamil Nadu election constituency situated near the Kerala border