ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ തേരോട്ടം നടത്തിയ ടിവികെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. മികച്ച പ്രകടനം കാഴ്ചവെച്ച ടിവികെയെ അഭിനന്ദിക്കുവെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. തമിഴ്നാടിന്റെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ എല്ലാ കാര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്നും മോദി എക്സ് പോസ്റ്റിൽ പറഞ്ഞു.
വിജയ്യെ ഫോണിൽ വിളിച്ചാണ് രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചത്. ടിവികെയുടെ മികച്ച പ്രകടനത്തിൽ രാഹുൽ വിജയ്യെ അഭിനന്ദിച്ചു. കോണ്‍ഗ്രസ്-ടിവികെ സഖ്യ ചര്‍ച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് ഫോണ്‍ സംഭാഷണം. മമത ബാനര്‍ജിയെയും എം കെ സ്റ്റാലിനെയും രാഹുല്‍ ഫോണില്‍ ബന്ധപ്പെട്ടു.
തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണം. ഏറ്റവും ഒടുവിൽ ലഭിച്ച വിവരം അനുസരിച്ച് വിജയ്യുടെ ടിവികെയ്ക്ക് ലഭിച്ചിരിക്കുന്നത് 107 സീറ്റുകളാണ്. ടിവികെയുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്യെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റ് ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്ക്ക് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ കോള്‍ വന്നത് എന്നതും ശ്രദ്ധേയമാണ്.
Content Highlights: Prime Minister Narendra Modi and Lok Sabha Opposition Leader Rahul Gandhi congratulated TVK for its run in the assembly elections