മഹാരാഷ്ട്രയില്‍ ഷോപ്പിങ് മാളിലെ ലിഫ്റ്റില്‍ കുടുങ്ങി ആറ് പേര്‍; ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ചില്ല് പൊട്ടിച്ചു

നാ​ഗ്പൂരിലെ ഫോർച്യൂൺ മാളിലാണ് സംഭവം

മുംബൈ: മഹാരാഷ്ട്രയിൽ ഷോപ്പിങ് മാളിലെ ലിഫ്റ്റിൽ കുടുങ്ങി ആറ് പേർ. ഏറെ നേരം ലിഫ്റ്റിൽ കുങ്ങിയതോടെ ഇവർക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. തുടർന്ന് പുറത്തുകടക്കാനായി ഇവർ ലിഫ്റ്റിൻ്റെ ചില്ല് പൊട്ടിച്ചു. നാ​ഗ്പൂരിലെ ഫോർച്യൂൺ മാളിലെ ലിഫ്റ്റാണ് തകരാറിലായത്. ഇവിടെ ഇതിന് മുൻപും ലിഫ്റ്റ് തകരാറിലായതായി റിപ്പോർട്ടുണ്ട്.

ലിഫ്റ്റിലെ രക്ഷാപ്രവർത്തനം വൈകിയതിനെ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടെന്നും ഇതേ തുടർന്നാണ് ചില്ല് തകർത്തതെന്നും രക്ഷപ്പെട്ടവർ പറഞ്ഞു. അടിയന്തര രക്ഷാപ്രവർത്തനം ലഭ്യമായില്ല. ജീവൻ നഷ്ടപ്പെടുമോ എന്ന് വരെ തോന്നിപ്പോയി. ലിഫ്റ്റിലെ എമർജൻസി നമ്പറിലേക്ക് നിരവധി തവണ ബന്ധപ്പെട്ടിട്ടും രക്ഷാപ്രവർത്തനത്തിനായി ആരും എത്തിയില്ല. വായു സഞ്ചാരം നിലച്ചതോടെ പലർക്കും ശ്വാസതടസ്സം നേരിട്ടു. അവസാന ശ്രമം എന്ന നിലയ്ക്കാണ് ചില്ല് പൊട്ടിച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു.

Content Highlights: Six people trapped in lift at shopping mall in Maharashtra

To advertise here,contact us