കന്യാകുമാരി: കന്യാകുമാരിൽ കടലിൽ രണ്ട് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂർ സ്വദേശികളായ ആൻ ഫിലിപ്പ് (35), മീര ഫിലിപ്പ് (32) എന്നിവരാണ് മരിച്ചത്. ഇരുവരും വർഷങ്ങളായി അമേരിക്കയിലായിരുന്നു. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കടലിൽ പോയി മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. വാവതുറൈ ഭാഗത്ത് പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
കന്യാകുമാരിയിലെ ഹോട്ടലിൽ മുറിയെടുത്ത ഇവരെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. ഹോട്ടൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ കന്യാകുമാരി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് പൊലീസ് ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നു. രാമേശ്വരവും മധുരയും സന്ദർശിച്ച ശേഷം 26-നാണ് ഇവർ കന്യാകുമാരിയിലെത്തിയത്.
Content Highlights:Two sisters found dead in the sea in Kanyakumari