പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഇ​ന്ന് ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്; 142 മ​ണ്ഡ​ല​ങ്ങ​ൾ ജ​ന​വി​ധി തേ​ടും

മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യും മ​ത്സ​രി​ക്കു​ന്ന ഭ​വാ​നി​പു​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കും

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ഇ​ന്ന്. ഏ​ഴു ജി​ല്ല​ക​ളി​ലാ​യു​ള്ള 142 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ആ​കെ 1,448 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ജനവിധി തേടുന്നത്. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് വൈ​കി​ട്ട് ആ​റു​മ​ണി​ക്ക് അ​വ​സാ​നി​ക്കും. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യും മ​ത്സ​രി​ക്കു​ന്ന ഭ​വാ​നി​പു​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. മമതയ്ക്കും സുവേന്ദുവിനും ഇടയിൽ ശക്തമായ പോരാട്ടമാണ്. എസ്ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ത‍ൃണമൂൽ വോട്ടു തേടുന്നത്.

കൊ​ൽ​ക്ക​ത്ത ഉ​ൾ​പ്പെ​ടെ ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ജി​ല്ല​ക​ളി​ൽ ക​ഴി​ഞ്ഞ ത​വ​ണ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു ആ​ധി​പ​ത്യം. 142 ൽ 123 ​മ​ണ്ഡ​ല​ങ്ങ​ളി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത്. അ​തേ​സ​മ‍​യം തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ സംസ്ഥാനത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. 152 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ 93.19 ശ​ത​മാ​ന​മെ​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Content Highlights:Second phase of voting in West Bengal today

To advertise here,contact us