വീണ്ടും കുതിച്ച് എൽപിജി വില; വാണിജ്യ എൽപിജിയ്ക്ക് 195.50 രൂപ കൂട്ടി

19 കിലോ​ഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 195.50 രൂപയാണ് കൂട്ടിയത്

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചക വാതക വില വർദ്ധിച്ചു. വാണിജ്യ സിലിണ്ടറിനാണ് വില വർദ്ധിച്ചത്. 19 കിലോ​ഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 195.50 രൂപയാണ് കൂട്ടിയത്. ഇതോടെ ഇന്ന് മുതൽ 19 കിലോയുടെ ഒരു എൽപിജി വാണിജ്യ ഗ്യാസിൻ്റെ വില 2,078 ആയി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാകുന്നതിനിടയിലാണ് ഇപ്പോഴത്തെ വില വർദ്ധന. കഴിഞ്ഞ മാർച്ചിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 114.5 രൂപ കൂട്ടിയിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും വില വർദ്ധിച്ചത്. അതേ സമയം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജിയിൽ വില വർദ്ധനവില്ല.

Content Highlights: Gas Price Hike: Commercial LPG cylinder prices increased by Rs 195.50; no change in domestic cooking gas rates

To advertise here,contact us