നിതീഷ് കുമാർ MLC സ്ഥാനം രാജിവെച്ചു; ബിജെപി മുഖ്യമന്ത്രിയെ കണ്ടെത്തുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരും

മുഖ്യമന്ത്രിപദം രാജിവെച്ച് രാജ്യസഭാ എംപി സ്ഥാനം തെരഞ്ഞെടുത്ത നിതീഷിന്റെ നടപടി വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജിവെച്ചു. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് നിതീഷ് കുമാർ രാജിവെച്ചത്. പുതിയ മുഖ്യമന്ത്രിയെ ബിജെപി കണ്ടെത്തുന്നതുവരെ നിതീഷ് കുമാർ കാവൽ മുഖ്യമന്ത്രിയായി തുടരും. ജെഡിയു എംഎൽസിയായ സഞ്ജയ് ഗാന്ധിയാണ് നിതീഷിന്റെ രാജിക്കത്ത് സെക്രട്ടറിയേറ്റിൽ എത്തിച്ചത്. വരും ദിവസങ്ങളിൽ നിതീഷ് മുഖ്യമന്ത്രി പദവും രാജിവെക്കും.

മുഖ്യമന്ത്രിപദം രാജിവെച്ച് രാജ്യസഭാ എംപി സ്ഥാനം തെരഞ്ഞെടുത്ത നിതീഷിന്റെ നടപടി വലിയ ഞെട്ടലാണ് ജെഡിയു. രാഷ്ട്രീയ ജീവിതം ആരംഭിക്കുന്ന സമയത്തുതന്നെ തന്റെ മനസിലൊരു ആഗ്രഹമുണ്ടായിരുന്നു എന്നും പാർലമെന്റിലെ ഇരുസഭകളിലും അംഗമാകണമെന്നായിരുന്നു ആഗ്രഹിച്ചത് എന്നും നിതീഷ് വ്യക്തമാക്കിയിരുന്നു. നീണ്ട 25 വർഷക്കാലം ബിഹാറിന്റെ മുഖ്യമന്ത്രിയായിരുന്നു നിതീഷ് കുമാർ.

നിതീഷ് രാജിവെക്കുന്നതോടെ ബിജെപിയാണ് മുഖ്യമന്ത്രി പദം ഏറ്റെടുക്കുക. ഇതോടെ ശിവസേന മുഖ്യമന്ത്രി പദം കൈകാര്യം ചെയ്തിരുന്ന മഹാരാഷ്ട്രയില്‍ ബിജെപി ഒന്നാം സ്ഥാനത്തേക്ക് എത്തിയത് പോലെ ബിഹാറിലും മുഖ്യമന്ത്രി പദം ബിജെപിയിലേക്ക് എത്തുകയാണ്. നിലവിൽ ഉപമുഖ്യമന്ത്രിയായ സാമ്രാട് ചൗദരി മുഖ്യമന്ത്രിയാകും എന്നാണ് സൂചന. പകരമായി നിതീഷിന്റെ മകൻ നിഷാന്ത് കുമാറിന് ഉപമുഖ്യമന്ത്രി പദവി നൽകും. ബിഹാറിലെ ഏറ്റവും പ്രമുഖനായ നേതാവിന്റെ മകനായിട്ടും ഇതുവരെ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു നിശാന്ത് കുമാർ. 1975ൽ ഭക്തിയാർപൂരിൽ ജനിച്ച നിശാന്ത് കുമാർ മെസ്‌റ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്നും സോഫ്റ്റ്‌വെയർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

Content Highlights: Bihar Chief Minister Nitish Kumar has resigned from his membership in the Legislative Council after being elected to the Rajya Sabha. The move follows his successful election to the upper house of Parliament, marking a significant political development in Bihar.

To advertise here,contact us