അമരാവതി:ഭാര്യ വീട്ടില്പോയസമയം കാമുകിയെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ നാവിക ഉദ്യോഗസ്ഥന് പൊലീസില്‍ കീഴടങ്ങി. ചിന്താഡ രവീന്ദ്രയാണ് കാമുകി പൊളിപ്പള്ളി മൗനിക(29)നെ കൊന്ന് കഷ്ണങ്ങളാക്കി പലയിടങ്ങളായി ഉപേഷിച്ചത്. വിശാഖപട്ടണത്താണ് കേസിനാസ്പദമായ സംഭവം.
ഭാര്യയില്ലാത്ത സമയം വീട്ടില്‍ ഒന്നിച്ച് ചിലവഴിക്കാമെന്ന് പറഞ്ഞാണ് രവീന്ദ്ര മൗനികയെ വിളിച്ച് വരുത്തിയത്. വീട്ടിലെത്തിയ മൗനികയുമായി സംസാരിക്കുന്നതിനിടെ ഇരുവരും തര്‍ക്കത്തിലാവുകയും പിന്നാലെ കുത്തി കൊലപ്പെടുത്തുകയായിരുന്നെന്നും തുടര്‍ന്ന് തലയും മറ്റ് ശരീരഭാഗങ്ങളും വെട്ടി കഷ്ണങ്ങളാക്കി ബാഗിലാക്കി പലഭാഗങ്ങളിലായി ഉപേഷിക്കുകയും ചിലഭാഗങ്ങള്‍ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ചെയ്തെന്നും പ്രതി പൊലീസിന് മൊഴി നല്കി.
തന്റെ മൂന്നരലക്ഷം രൂപ മൗനിക തട്ടിയെടുത്തതായും ഇരുവരും തമ്മിലുള്ള ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിമൊഴിയില് പറയുന്നു. 2021ല്‍ ഡേറ്റിംങ് ആപ്പ് വഴിയാണ് ഇരുവരും പ്രണയത്തിലാവുന്നതെന്നും വിശാഖപ്പട്ടണത്ത് പലസ്ഥലങ്ങളില്‍ വെച്ച് ഇരുവരും തവണകളായി കണ്ടുമുട്ടിയിട്ടുണ്ടെന്നും പ്രതി പൊലീസിന് മൊഴി നല്കി.
രണ്ടാഴ്ച മുന്‍പ് രവീന്ദ്രയുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതോടെയാണ് മൗനികയെ ഇയാള്‍ വീട്ടിലേക്ക് ക്ഷണിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് മൗനിക പ്രതിയുടെ വീട്ടില്‍ എത്തിയത്.
പെലീസ് പ്രതിയുടെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും ശരീരഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രവിന്ദ്രയ്ക്കെതിരെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് ബാക്കി ശരീരഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് .
Content Highlight: Naval officer who summoned girlfriend to his home and killed her surrenders to police