ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആറ് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മൂന്ന് മുന്‍ എംഎല്‍എമാരും മുന്‍ മേയറും മുന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റുമാരുമാണ് കോണ്‍ഗ്രസിലെത്തിയത്. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് കുമാരി ശെല്‍ജയും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഗണേഷ് ഗോഡിയാലും പുതുതായെത്തിയവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
മുന്‍ എംഎല്‍എമാരായ രാജ്കുമാര് തുക്രല്‍, നാരായണ്‍ പല്, ബിംലാല് ആര്യ എന്നിവരും മുന്‍ റൂര്‍ക്കി മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഗൗരവ് ഗോയലും മുന്‍ മസൂറി മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് അനൂജ് ഗുപ്തയും ലഖന്‍ സിങ് നേഗിയുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പത് വര്‍ഷമായി അധികാരത്തിന് പുറത്താണ് കോണ്‍ഗ്രസ്. അത്തരമൊരു സാഹചര്യത്തില്‍ ബിജെപിയില്‍ നിന്ന് പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയിലെത്തുന്നത് വലിയ ആവേശമുണ്ടാക്കുന്ന ഒരു കാര്യമാണ്.
Content Highlights: Six BJP leaders, including three former MLAs, join Congress in Uttarakhand