ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും ശക്തമായ വോട്ടുനേടി ബിജെപി തൊട്ടടുത്തെമെന്നും കണ്ടെത്തി ഇലക്ഷൻ സർവ്വേ. മാട്രിസ്-IANS ഇലക്ഷൻ സർവ്വേയുടെതാണീ പ്രവചനം. 294 സീറ്റുകളിലായി നടക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് കൂടുതൽ വോട്ടുകൾ നേടി മികച്ച ഭൂരിപക്ഷം നേടുമെന്നും തൊട്ടടുത്ത സ്ഥാനത്തെത്തുന്ന ബിജെപി ശക്തമായ എതിർ കക്ഷിയാകുമെന്നും സർവ്വേയിൽ പറയുന്നു.
മാട്രിസ് സർവ്വേ ഫലം
TMC: 155-170 seatsBJP+: 100-115 seatsOTH: 5-7 seats
Vote Share
TMC: 43-45%BJP+: 41-43%OTH: 13-15%
തൃണമൂൽ കോൺഗ്രസിന് ശക്തമായ മുൻ തൂക്കം ലഭിക്കുമെങ്കിലും തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരമുണ്ടാകുമെന്നാണ് സർവ്വേയിൽ പറയുന്നത്. ബിജെപിക്ക് ശക്തമായ പിന്തുണ ലഭിക്കുമെന്നും കഴിഞ്ഞ തെഞ്ഞെടുപ്പിനേക്കാൾ മികച്ച വോട്ടുകൾ നേടാൻ സാധ്യതയുണ്ടെന്നും സർവ്വേ വ്യക്തമാക്കി. പശ്ചിമ ബംഗാൾ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതികൾ തെരഞ്ഞടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർവ്വേ ഫലങ്ങൾ പുറത്ത് വന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്.
Content Highlights: Election survey finds that the Trinamool Congress will get a comfortable majority in the West Bengal Assembly elections, with the BJP coming in close behind with strong vote share