ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ വിവാഹിതയായ സ്ത്രീയുടെ അടിവസ്ത്രങ്ങൾ നിരന്തരം മോഷ്ടിക്കുന്ന 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. വീട്ടിന് മുന്നിൽ അലക്കിയിടുന്ന അടിവസ്ത്രങ്ങൾ കാണാതായതോടെ ഇവർ സിസിടിവി പരിശോധിച്ചു. രാത്രികാലങ്ങളിൽ സ്ഥിരമായി ഒരാൾ വീടിനു പുറത്ത് കിടക്കുന്ന തുണികളുമായി കടന്നുകളയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. തുടർന്ന് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.
വീഡിയോ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അയൽക്കാരനായ അങ്കിത് മാളവ്യയാണെന്ന് വ്യക്തമായത്. രാത്രികാലങ്ങളിൽ യുവതിയുടെ വീട്ടുമുറ്റത്തേക്ക് എത്തുന്ന ഇയാൾ, ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വസ്ത്രം മോഷ്ടിച്ച് അവിടെ നിന്നും കടന്നുകളയുന്നത് വ്യക്തമായി.
ചോദ്യം ചെയ്യലിനിടയിൽ ഇയാൾ വിവാഹിതയായ യുവതിയെ താൻ പ്രണയിക്കുന്നുണ്ടെന്നും അവരോടുള്ള അഭിനിവേശം കൊണ്ടാണ് അടിവസ്ത്രങ്ങൾ മോഷ്ടിച്ചതെന്നും യുവാവ് പറയുന്നു. അന്വേഷണത്തിൽ യുവാവ് നെഞ്ചിൽ യുവതിയുടെ പേര് ടാറ്റൂ ചെയ്തതായും പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെ നിയമപരമായി നീങ്ങാനാണ് യുവതിയുടെ തീരുമാനം.
Content Highlights: A 25-year-old man was arrested in Ujjain for allegedly stealing clothes belonging to a married woman