എൽപിജി ഗോഡൗണുകൾക്ക് 24 മണിക്കൂർ സുരക്ഷ; ഡൽഹി പൊലീസ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി

അതേസമയം സമൂഹമാധ്യമങ്ങളിൽ കൂടിയുള്ള അനാവശ്യ പ്രചരണങ്ങൾ അവസാനിപ്പിക്കാനായി പ്രത്യേക യൂണിറ്റുകളെയും സജ്ജീകരിച്ചിട്ടുണ്ട്

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ അവധികളെല്ലാം റദ്ദാക്കി. എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും എൽപിജി വിതരണ ശൃംഖലയുടെ സുരക്ഷ വർധിപ്പിക്കാൻ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടതോടെയാണ് ഈ നീക്കം. അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, വിതരണ ഉദ്യോഗസ്ഥർ എന്നിവയ്ക്കടക്കം സുരക്ഷ നൽകണം. നിലവിൽ രാജ്യതലസ്ഥാനത്തെ എൽപിജി വെയർഹൗസിന് 24മണിക്കൂർ സുരക്ഷ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. അതിനാൽ സ്ഥിരമായുള്ള അവധികളെല്ലാം റദ്ദാക്കിയെന്ന് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

ലീവുകൾ റദ്ദാക്കിയതിന് പുറമേ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് എൽപിജി സിലിണ്ടറുകൾ സൂക്ഷിക്കുന്ന വെയർഹൗസുകളും ഗോഡൗണുകളും തിരിച്ചറിഞ്ഞ് 24മണിക്കൂർ സുരക്ഷ ഉറപ്പാക്കണമെന്ന കർശനമായ നിർദേശമാണ് നൽകിയിരിക്കുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിൽ കൂടിയുള്ള അനാവശ്യ പ്രചരണങ്ങൾ അവസാനിപ്പിക്കാനായി പ്രത്യേക യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരുകളോട് ലോക്കൽ എൽപിജി സ്റ്റോക്കുകൾ ദിവസേന പരിശോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

എൽപിജി സപ്ലൈ തടയുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും ഉത്തരവുണ്ട്. പ്രദേശങ്ങളിൽ ക്രമസമാധാനം നിയന്ത്രണ വിധേയമായിക്കണമെന്നും അതിന് എന്ത് തടസമുണ്ടായാലും നടപടി വേണമെന്നും നിർദേശത്തിലുണ്ട്. മാത്രമല്ല പൊലീസുകാർ സ്വയവും ഓയിൽ മാർക്കറ്റിങ്ങ് കമ്പനികളുടെ സഹായത്തോടെയും പൊതു അവബോധ ക്യാമ്പയിനുകൾ നടത്തണം, തടസമില്ലാത്ത എൽപിജി ലഭ്യത ഉറപ്പാണെന്ന് പൗരന്മാരെ ബോധ്യപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.

Content Highlights: Delhi Police have cancelled all leaves of personnel as part of heightened security arrangements

To advertise here,contact us