ഇൻഡി​ഗോ എയർലൈൻ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു

പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്

ന്യൂഡൽഹി: ഇൻഡി​ഗോ എയർലൈൻ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ വൻതോതിൽ പ്രവർത്തന തടസങ്ങൾ നേരിട്ടതിന് പിന്നാലെയാണ് രാജി. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇൻഡി​ഗോ വൻ തോതിലുള്ള പ്രതിസന്ധികൾ നേരിട്ടിരുന്നു. പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതുവരെ എയർലൈൻസിൻ്റെ മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ താത്കാലിക മേൽനോട്ടം വഹിക്കും.

2022 സെപ്റ്റംബറിലാണ് ഇൻഡി​ഗോ തലപ്പത്തേക്ക് പീറ്റർ എൽബേഴ്സ് എത്തുന്നത്. കഴിഞ്ഞ വർഷം ഇൻഡിഗോയുടെ നൂറ് കണക്കിന് വിമാന സർവീസുകൾ പ്രതിസന്ധിയിലായതോടെ എൽബേഴ്സ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. കമ്പനിക്ക് ഇതിനോടകം 2,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്. വ്യോമയാന നിയന്തണ ഏജൻസി ഇൻഡി​ഗോയ്ക്ക് 22.0 കോടി രൂപ പിഴ ചുമത്തിയിരുന്നു.

Content Highlights: IndiGo airline CEO Peter Elbers has resigned

To advertise here,contact us