രാജ്യത്ത് പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്ര സർക്കാർ

പോയമാസം ഏറ്റവുമധികം ക്രൂഡ്ഓയിൽ ഇറക്കുമതി നടന്നത് റഷ്യയിൽ നിന്നാണ്

ന്യൂഡൽഹി: യുഎസ് - ഇസ്രയേൽ - ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന വില ഉയർത്തില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് പെട്രോൾ ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കഴിയുമെങ്കിൽ റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങുമെന്നും സൗദിയിലെ യൻബുവിൽനിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ക്രൂഡ് കാർഗോ ബുക്ക് ചെയ്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

ക്രൂഡ്ഓയിൽ ഇറക്കുമതിയുടെ കണക്കും സർക്കാർ വിശദീകരിച്ചിട്ടുണ്ട്. പോയമാസം ഏറ്റവുമധികം ഇറക്കുമതി നടന്നത് റഷ്യയിൽ നിന്നാണ്. ഇരുപത് ശതമാനം വർധനവാണ് ഉണ്ടായത്. ക്രൂഡ് ഓയിൽ എവിടെ ലഭ്യമായാലും ശേഖരിക്കുമെന്നും ദേശീയതാത്പര്യം മാത്രമാണ് മാനദണ്ഡമെന്നും സർക്കാർ വ്യക്തമാക്കി.അതേസമയം എൽപിജി വില വർദ്ധവിൽ പ്രതിപക്ഷത്തിന്റെ വിമർശനത്തിനെതിരെയും കേന്ദ്രം പ്രതികരിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും പാചകവാതകത്തിന്റെ വില ഉയർത്തില്ലെന്ന ഉറപ്പ് നൽകിയിട്ടില്ലെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.

കോൺഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പെട്രോളിന്റെയും ഡീസലിന്റെയും വില കൂടിലെന്ന് മാത്രമാണ് അതിൽ പറഞ്ഞിരിക്കുന്നതെന്നുമാണ് വിശദീകരണം. അതേസമയം ഒരു ഘട്ടത്തിൽ എൽപിജി സ്റ്റോക്കിൽ ആശങ്ക ഉണ്ടായിരുന്നെങ്കിലും നിലവിൽ ആ സാഹചര്യം മാറിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. ഹോർമൂസ് കടലിടുക്ക് അടച്ചത് മൂലമുള്ള പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യ മറ്റ് ഉറവിടങ്ങൾ തേടിയതോടെ മുമ്പ് അറുപത് ശതമാനമായിരുന്ന ഇത്തരം ഇറക്കുമതി പത്തു ശതമാനം വർധിച്ചിട്ടുണ്ട്.

Content Highlights: The Central Government has confirmed that petrol and diesel prices will remain unchanged for the time being

To advertise here,contact us